Posted On
date_range Updated On
date_range ബംഗ്ലാദേശ് പൊലീസുകാരെ സുരക്ഷക്ക് നിയോഗിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം
കുവൈത്ത് സിറ്റി: ബംഗ്ലാദേശ് പൊലീസുകാരെ കുവൈത്തില്‍ സുരക്ഷക്ക് നിയോഗിച്ചെന്ന വാര്‍ത്തക്ക് അടിസ്ഥാനമില്ലെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രാലയത്തിലെ തന്നെ ഇലക്ട്രിഫിക്കേഷന് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് മാത്രമാണ് ബംഗ്ലാദേശികളായ തൊഴിലാളികളെയും സാങ്കേതിക വിദഗ്ധരെയും നിയോഗിക്കുന്നതെന്ന് മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
കുവൈത്തി പൊലീസിെൻറ യൂനിഫോമോ ക്രൂയിസര്‍ വാഹനങ്ങളോ ഇവര്‍ക്ക് ലഭ്യമാവില്ല. അല്‍റായ് അറബി പത്രത്തിന്‍െറ ഓണ്‍ലൈന്‍ എഡിഷനിലാണ് ആദ്യം ഇതുസംബന്ധിച്ച് വാര്‍ത്ത വന്നത്. പിന്നീട് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുകയായിരുന്നു. തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച സംഭവം നിഷേധിച്ച് വാര്‍ത്താക്കുറിപ്പ് ഇറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.