Posted On
date_range Updated On
date_range കുവൈത്ത് ഇസ്ലാമിക സാംസ്കാരിക തലസ്ഥാന ചിഹ്നവുമായി കുവൈത്ത് എയര്‍വേയ്സ് വിമാനങ്ങള്‍
കുവൈത്ത് സിറ്റി: കുവൈത്തിനെ ഇസ്ലാമിക സാംസ്കാരിക തലസ്ഥാനമായി പ്രഖ്യാപിച്ച് വിവിധ പരിപാടികള്‍ നടന്നുകൊണ്ടിരിക്കെ രാജ്യത്തിന്‍െറ സ്വന്തം വിമാന കമ്പനിയായ കുവൈത്ത് എയര്‍വേയ്സും പരിപാടികളില്‍ ഭാഗഭാക്കാവുന്നു. കുവൈത്ത് ഇസ്ലാമിക സാംസ്കാരിക തലസ്ഥാനം പരിപാടിയുടെ ലോഗോ ആലേഖനം ചെയ്താണ് കുവൈത്ത് എയര്‍വേയ്സിന്‍െറ എല്ലാ വിമാനങ്ങളും എല്ലാ റൂട്ടുകളിലേക്കും പറക്കുന്നത്. രാജ്യത്തെ ഇസ്ലാമിക സംസ്കാരത്തിന്‍െറ തലസ്ഥാനമായി പ്രഖ്യാപിച്ച് സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കാളികളാവാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് കുവൈത്ത് എയര്‍വേയ്സ് കമ്പനി അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.