Posted On
date_range Updated On
date_range ആദ്യകാല പ്രവാസി അലി ഹാജിക്ക നിര്യാതനായി
കുവൈത്ത് സിറ്റി: കുവൈത്തിലെ ആദ്യകാല പ്രവാസികളില്‍ ഒരാളായ കണ്ണൂര്‍ സിറ്റി പനയങ്കാട്ട് മുഹമ്മദ് അലി (അലി ഹാജിക്ക-81) നിര്യാതനായി. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ മുബാറക് അല്‍കബീര്‍ ആശുപത്രിയിലാണ് മരിച്ചത്. 1950 കളില്‍ കുവൈത്തില്‍ എത്തിയ മുഹമ്മദ് അലി മിര്‍ഗാബില്‍ റഹ്മാനിയ റസ്റ്റാറന്റ് നടത്തിയിരുന്നു. ഭാര്യ: പരേതയായ സുലൈഖ. മക്കളായ ഫായിസ് ഫര്‍ഹാന, ഫരീസ സലീം, ആലിയ, നൂറ എന്നിവര്‍ കുവൈത്തിലുണ്ട്. സുലൈബികാത്തില്‍ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.