Posted On
date_range Updated On
date_range ഒളിമ്പിക് മെഡലുമായത്തെിയ അല്‍ റഷീദിക്ക് ഉജ്ജ്വല സ്വീകരണം
കുവൈത്ത് സിറ്റി: റിയോ ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടി തിരിച്ചത്തെിയ ഷൂട്ടിങ് താരം അബ്ദുല്ല അല്‍ റഷീദിക്ക് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണം. തിങ്കളാഴ്ച വിമാനമിറങ്ങിയ അദ്ദേഹത്തെ സ്വീകരിക്കാന്‍ ഭരണകൂട പ്രതിനിധികളും നിയമസാമാജികരും കായികവകുപ്പ് അധികൃതരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും സന്നിഹിതരായിരുന്നു.
സ്കീറ്റ് ഇനത്തിലാണ് അദ്ദേഹം മെഡല്‍ നേടിയത്. മന്ത്രിമാരായ ശൈഖ് സല്‍മാന്‍ അല്‍ഹമൂദ്, ശൈഖ് മുഹമ്മദ് അല്‍ അബ്ദുല്ല അസ്സബാഹ് എന്നിവരുള്‍പ്പെടെ വി.ഐ.പി ലോഞ്ചില്‍ വരവേല്‍ക്കാനുണ്ടായിരുന്നു. സ്വീകരണമേറ്റുവാങ്ങിയ അദ്ദേഹം മെഡല്‍ അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്, കിരീടാവകാശി ശൈഖ് നവാഫ് അല്‍ അഹ്മദ് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അസ്സബാഹ്, വാര്‍ത്താവിതരണ മന്ത്രി ശൈഖ് സല്‍മാന്‍ അല്‍ ഹമൂദ് അസ്സബാഹ്, കുവൈത്ത് പൗരന്മാര്‍ എന്നിവര്‍ക്ക് സമര്‍പ്പിക്കുന്നതായി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.