പിടിച്ചെടുത്ത മദ്യവും പ്രതിയും
കുവൈത്ത് സിറ്റി: ഇറക്കുമതി ചെയ്ത മദ്യവുമായി ബിദൂനി പിടിയിൽ. ഏകദേശം 100,000 കുവൈത്ത് ദീനാറിലധികം വിലവരുന്ന 1,500 കുപ്പി ഇറക്കുമതി ചെയ്ത മദ്യം ഇയാളിൽനിന്ന് പിടികൂടി. മദ്യവിൽപ്പനയിൽ നിന്നുള്ള വരുമാനമെന്ന് സംശയിക്കുന്ന തുകയും പിടിച്ചെടുത്തു.
കുറ്റകൃത്യങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനുള്ള സുരക്ഷാ ശ്രമങ്ങളുടെ ഭാഗമായി ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് കൺട്രോൾ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം നടത്തിയ നീക്കത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെയും കണ്ടുകെട്ടിയ വസ്തുക്കളെയും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
നിരോധിത വസ്തുക്കളുടെ കള്ളക്കടത്തും വിതരണവും തടയുന്നതിന് ശക്തമായ പരിശോധന തുടരുമെന്നും പ്രതികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സുരക്ഷാ ഉദ്യോഗസഥരുമായി സഹകരിക്കാനും സംശയാസ്പദമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാനും പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.