ദുബൈ: സേവനങ്ങൾക്കായി കൂടുതൽ മികച്ച റോബോട്ടുകളും ടെക്നോളജിയുടെ സഹായത്തോടെയുള്ള സർക്കാർ സേവനങ്ങളും ഉൾപ്പെടെ ഭാവികാലം ആവശ്യപെടുന്ന സാങ്കേതിത്തികവിലേക്കുയരാനൊരുങ്ങി ദുബൈ മുനിസിപാലിറ്റി. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും നഗരത്തിലുടനീളം സന്തോഷം വർദ്ധിപ്പിക്കുന്നതിനുമായി 'ഫ്യൂച്ചറിസ്റ്റ് സാങ്കേതികവിദ്യകൾ' ഉടൻ നടപ്പാക്കുമെന്ന് വാർഷിക ഡിജിറ്റൽ ഫോറത്തിെൻറ ആദ്യ എഡിഷൻ പ്രഖ്യാപിച്ചു.
ഭാവിയിൽ 70ൽപ്പരം സേവനങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറ്റുന്നതിന് സ്വകാര്യ മേഖലയുമായി സഹകരിച്ച് സംരംഭങ്ങളൊരുക്കും. കസ്റ്റമർ എക്സ്പീരിയൻസ്, ബിസിനസ് ഓട്ടോമേഷനിലേക്കുള്ള മാറ്റം, ഡിജിറ്റൽ ഓപ്പറേറ്റിംഗ് മോഡൽ, സിറ്റി മാനേജ്മെൻറ്, പ്രതിരോധശേഷിയുള്ളതും സുരക്ഷിതവുമായ ഇൻഫ്രാസ്ട്രക്ചർ, ആർടിഫിഷ്യൽ ഇൻറലിജൻസ്, ഇൻഫർമേഷൻ മാനേജ്മെൻറ്, റെക്കോർഡ് സിസ്റ്റം എന്നിവ ഡിജിറ്റൽവത്കരിക്കുമെന്ന് ദുബൈ മുനിസിപാലിറ്റി ഐടി ഡയറക്ടർ അസ്മഹാൻ അൽ സറൂണി പറഞ്ഞു. വ്യവസായ നവീകരണം, ഉപഭോക്താവിെൻറ സന്തോഷം, ഡിജിറ്റൽവത്കരണം പ്രോത്സാഹിപ്പിക്കൽ, ഡാറ്റ ആശ്രയം, സുസ്ഥിര മികവ് എന്നിവയാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നൂതന ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന്റെ പ്രാധാന്യവും സ്മാർട്ട് സിറ്റികളുടെ വികസനത്തിൽ അതിെൻറ പങ്കും കണക്കിലെടുത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസി, ഇൻറർനെറ്റ് ഓഫ് തിംഗ്സ്, റോബോട്ടിക്സ്, ബ്ലോക്ക് ചെയിൻ, ബിഗ് ഡാറ്റ തുടങ്ങിയ നൂതന സാങ്കേതിവിദ്യ പ്രയോജനപ്പെടുത്തിയാണ് സ്മാർട്ട് നഗരങ്ങളുടെ പട്ടികയിൽ ദുബൈ നഗരത്തെ നേതൃസ്ഥാനത്ത് എത്തിക്കാൻ മുനിസിപാലിറ്റി പദ്ധതികളാവിഷ്കരിക്കുന്നത്. .
ജലസേചന ശൃംഖലയിലെ ജല മാനേജുമെൻറിൽ ഐഒടിയും എഐയും ഉപയോഗിക്കുന്നത് വിതരണം കാര്യക്ഷമമാക്കാനും ഉപകരണങ്ങ പരിപാലനം ആസൂത്രണം ചെയ്യുന്നതിനും ജലക്ഷാമം ഒഴിവാക്കുന്നതിനും മാത്രമല്ല, പമ്പിംഗ് സ്റ്റേഷനുകളിലും വാട്ടർ ടാങ്കുകളിലും ഇടക്കിടെ നൽകേണ്ട നിർദേശങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കുന്നതായി നഗരസഭ ഡയറക്ടർ ജനറൽ ദാവൂദ് അബ്ദുൽ റഹ്മാൻ അൽ ഹജ്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.