ദുബൈ ഷോപ്പിങ് ഫെസ്റ്റിവെൽ അവസാനിച്ചു

ദുബൈ: ഞായറാഴ്ച ദുബൈ ഷോപ്പിംങ്​ ഫെസ്റ്റിവലിന് തിരശീല വീണു. കൈനിറയെ സമ്മാനങ്ങൾ നൽകിയാണ് ഇത്തവണയും ഷോപ്പിങ് മേള കടന്നുപോയത്. കഴിഞ്ഞ ദിവസങ്ങളിലെ നറുക്കെടുപ്പിൽ വിജയികളായവർക്ക് ദുബൈ ഗ്ലോബല്‍ വില്ലേജിലാണ്​ സമ്മാനങ്ങൾ വിതരണം ചെയ്തത്​.

ദുബൈ ഷോപ്പിങ് മേളയിലെ നറുക്കെടുപ്പുകളിൽ മലയാളികളും നിരവധി സമ്മാനങ്ങൾ നേടി. ദുബൈയിൽ പ്രവാസിയായ തൃശൂർ സ്വദേശി ഷിജോ ജോയ് ആണ് ആഢംബര കാറും പണവും സമ്മാനമായി സ്വന്തമാക്കിയയത്​. ഇന്‍ഫിനിറ്റി ക്യൂ എക്സ് 80 കാറും ലക്ഷം ദിർഹവുമാണ് ഷിജോ ജോയ് സ്വന്തമാക്കിയത്. നിരവധി ആകർഷക സമ്മാനങ്ങളാണ് നറുക്കെടുപ്പിലൂടെ ഡി.എസ്.എഫ് നൽകി വരുന്നത്.

മൊത്തം 30 ദശലക്ഷം ദിർഹത്തിന്‍റെ സമ്മാനങ്ങളായിരുന്നു ഇത്തവണ മേളയുടെ ഭാഗമായി ഏർപ്പെടുത്തിയത്. അഞ്ചാംവാരത്തില്‍ പതിവുപോലെ 3 വിഭാഗങ്ങളിലായി ആറുപേരാണ്​ സ്വർണ നറുക്കെടുപ്പില്‍ വിജയിച്ചത്. ഒന്നര മാസം ദൈർഘ്യമേറിയ ദുബൈ ഷോപ്പിങ് മേളക്കാണ് ഈ മാസാവസാനത്തോടെ വിരാമം കുറിക്കുക. അവസാന ദിവസങ്ങളിൽ സമ്മാന പദ്ധതികളിൽ ഭാഗമാകാൻ കൂടുതൽ പേർ രംഗത്തു വരുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ.

Tags:    
News Summary - The Dubai Shopping Festival is over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.