ഷോപ്പിങ്​ ഉത്സവം വീണ്ടുമെത്തുന്നു

സ​മ്മാ​ന​ങ്ങ​ളു​ടെ പെ​രു​മ​ഴ​യൊ​രു​ക്കാ​ൻ ദു​ബൈ ഷോ​പ്പി​ങ്​ ഫെ​സ്​​റ്റി​വ​ൽ വീ​ണ്ടു​മെ​ത്തു​ന്നു. ഒ​​ട്ടേ​റെ പു​തു​മ​ക​ളു​മാ​യാ​ണ്​ പു​തി​യ സീ​സ​ൺ ഡി​സം​ബ​ർ 15 മു​ത​ൽ തു​ട​ങ്ങു​ന്ന​ത്. ഒ​ന്ന​ര മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഫെ​സ്​​റ്റ്​ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ ആ​ഘോ​ഷ​മാ​ക്കാ​നാ​ണ്​ തീ​രു​മാ​നം. ജ​നു​വ​രി 29 വ​രെ​യാ​ണ്​ ഷോ​പ്പി​ങ്​ ഉ​ത്സ​വം. ദു​ബൈ​യി​ലെ മാ​ളു​ക​ളി​ലും ഷോ​പ്പി​ങ്​ കേ​ന്ദ്ര​ങ്ങ​ളി​ലു​മെ​ല്ലാം ഓ​ഫ​റു​ക​ളും സ​മ്മാ​ന​ങ്ങ​ളും പെ​യ്​​തി​റ​ങ്ങു​ന്ന മേ​ള​യാ​ണി​ത്.

എ​ക്​​സ്​​പോ 2020യും ​യു.​എ.​ഇ​യു​ടെ 50ാം വാ​ർ​ഷി​ക​വും ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ പ​കി​​ട്ടോ​ടെ​യാ​ണ്​ ഡി.​എ​സ്.​എ​ഫി​െ​ൻ​റ വ​ര​വ്. ലോ​ക​ത്തി​െ​ൻ​റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ന​ഗ​ര​ത്തി​ലു​ള്ള​തി​നാ​ൽ അ​വ​രെ കൂ​ടി ല​ക്ഷ്യ​മി​ട്ടു​ള്ള പ​രി​പാ​ടി​ക​ളാ​ണ്​ ഇ​ക്കു​റി ആ​സൂ​ത്ര​ണം ചെ​യ്​​തി​രി​ക്കു​ന്ന​ത്. എ​ക്​​സ്​​പോ​യും ​േഗ്ലാ​ബ​ൽ വി​ല്ലേ​ജു​മെ​ല്ലാം നി​റ​ഞ്ഞു​ക​വി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഡി.​എ​സ്.​എ​ഫി​െ​ൻ​റ പ്രാ​യോ​ജ​ക​രു​ടെ എ​ണ്ണ​വും കു​തി​ച്ചു​യ​രു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.

ലോ​കോ​ത്ത​ര വി​നോ​ദ പ​രി​പാ​ടി​ക​ൾ, സ്​​റ്റേ​ജ്​ ഷോ​ക​ൾ, ന​റു​ക്കെ​ടു​പ്പ്​ തു​ട​ങ്ങി​യ​വ​യു​ണ്ടാ​കും. ഭാ​ഗ്യ ശാ​ലി​ക​ൾ​ക്ക്​ കൈ​നി​റ​യെ സ​മ്മാ​നം നേ​ടാ​നു​ള്ള അ​വ​സ​രം കൂ​ടി​യാ​ണ്​ ഡി.​എ​സ്.​എ​ഫ്​ ഒ​രു​ക്കു​ന്ന​ത്. ത​ത്സ​മ​യ സം​ഗീ​ത പ​രി​പാ​ടി​ക​ൾ, ഡ്രോ​ൺ ഷോ, ​വെ​ടി​ക്കെ​ട്ട്​ പ്ര​ദ​ർ​ശ​നം, പ്രൊ​മോ​ഷ​ൻ ഓ​ഫ​റു​ക​ൾ എ​ന്നി​വ ഡി.​എ​സ്.​എ​ഫി​ന്​ മി​ഴി​വേ​കും. ദു​ബൈ ഫെ​സ്​​റ്റി​വ​ൽ​സും റി ​ടെ​യി​ൽ എ​സ്​​റ്റാ​ബ​ളി​ഷ്​​മെ​ൻ​റു​മാ​ണ്​ സം​ഘാ​ട​ക​ർ. റാ​ക്​ ബാ​ങ്ക്​ മാ​സ്​​റ്റ​ർ​കാ​ർ​ഡ്, അ​ൽ ഫു​ത്തൈം ഗ്രൂ​പ്പ്, എ​മാ​ർ, എ​മി​റേ​റ്റ്​​സ്, മാ​ജി​ദ്​ അ​ൽ ഫു​ത്തൈം, ന​ഖീ​ൽ തു​ട​ങ്ങി​യ വ​മ്പ​ൻ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ്​ ഡി.​എ​സ്.​എ​ഫ്​ അ​ര​ങ്ങേ​റു​ക.

സം​രം​ഭ​ക​ർ​ക്കും സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ ഉ​ണ​ർ​വ്​ ന​ൽ​കു​ന്ന​താ​യി​രി​ക്കും ​ഫെ​സ്​​റ്റി​വ​ൽ. ഒ​മി​ക്രോ​ൺ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തെ​ങ്കി​ലും ഇ​തൊ​ന്നും യു.​എ.​ഇ​യു​ടെ വ്യാ​പാ​ര രം​ഗ​ത്തെ ബാ​ധി​ച്ചി​ട്ടി​ല്ല. ഷോ​പ്പി​ങ്​ ഫെ​സ്​​റ്റി​വ​ൽ ല​ക്ഷ്യ​മി​ട്ട്​ വി​മാ​നം ക​യ​റു​ന്ന​വ​രും കു​റ​വ​ല്ല. ഇ​ക്കു​റി എ​ക്​​സ​്​​പോ​യും ക​ണ്ട്​ കൈ ​നി​റ​യെ സ​മ്മാ​ന​ങ്ങ​ളു​മാ​യി മ​ട​ങ്ങാ​നു​ള്ള അ​വ​സ​ര​മാ​ണ്​ ദു​ബൈ തു​റ​ന്നു​വെ​ക്കു​ന്ന​ത്.

Tags:    
News Summary - dubai shopping festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.