ദോഹ: ദോഹ മെേട്രായിലെ ഏറ്റവും കുറഞ്ഞ നിരക്ക് രണ്ട് റിയാൽ. രാജ്യത്തെ വരുമാനം കുറഞ്ഞവർക്കും ഏറ്റവും മികച്ച യാത്രാ അനുഭവം നൽകാൻ ഇത് വഴി സാധിക്കുമെന്ന് ഖത്തർ റെയിൽ സി ഇ ഒയും മാനേജിംഗ് ഡയറക്ടറുമായ എൻജിനീയർ അബ്ദുല്ല അൽ സുബൈഇ പറഞ്ഞു. സെൻട്രൽ മുനിസിപ്പൽ കൗൺസിൽ അംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ദോഹയിലെ ഗതാഗതക്കുരുക്കിന് ഏറ്റവും വലിയ പരിഹാരമാകാൻ ദോഹ മെേട്രാക്ക് സാധിക്കും. 50 ശതമാനത്തോളം ഗതാഗതക്കുരുക്ക് കുറക്കാനാകുമെന്നാണ് പ്രതീക്ഷ. ഒന്നാം ഘട്ടത്തിൽ രാജ്യത്തെ അഞ്ചിലൊന്ന് ജനങ്ങൾ ഇത് ഉപയോഗിക്കുമെന്നും നിലവിൽ ജനസംഖ്യയുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ്പൊതുഗതാഗത മാർഗങ്ങൾ ഉപയോഗപ്പെടുത്തുന്നുള്ളൂവെന്നും അൽ സുബൈഇ പറഞ്ഞു.
ഗതാഗത നിരക്കിലും യാത്രാസമയത്തിലും സ്കൂൾ വിദ്യാർഥികൾക്ക് ദോഹ മെേട്രാ വലിയ പ്രയോജനം ചെയ്യും.
നിലവിൽ സ്കൂൾ ഗതാഗതത്തിനായി 300 റിയാൽ ചെലവഴിക്കേണ്ടി വരുന്നുണ്ടെന്നും ദോഹ മെേട്രാ ഇത് 114 റിയാലിലൊതുക്കുമെന്നും യാത്രാ സമയം കുറക്കാനും സഹായിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഗതാഗതക്കുരുക്കിലൂടെയുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിന് പരിഹാരമാകുന്നതിന് പുറമേ, കാർബൺ ബഹിർഗമനം കുറക്കുന്നതിലും മെേട്രാ പ്രധാന പങ്ക് വഹിക്കും.
2016ലെ കണക്ക് പ്രകാരം ഗതാഗതക്കുരുക്ക് മൂലം രാജ്യത്തിന് ഒന്നര ബില്യനിലധികം റിയാലാണ് നഷ്ടം വരുന്നതെന്നും ഇത് പരിഹരിക്കുന്നതിൽ മെേട്രാക്ക് വലിയ പങ്കുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ സുരക്ഷിതവും കുറ്റമറ്റതും ന്യായമായ നിരക്കിലുള്ളതുമായ യാത്രാസൗകര്യം ഒരുക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും അൽ സുബൈഇ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.