സെയ്ൻ ഗ്ലോബൽ ആക്സസബിലിറ്റി ബോധവൽക്കരണ ദിനം ആചരിച്ചു

മനാമ: എല്ലാവർക്കും പ്രാപ്യമാകുന്നരീതിയിൽ സേവനങ്ങൾ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ സെയ്ൻ ഗ്ലോബൽ ആക്സസബിലിറ്റി ബോധവൽക്കരണ ദിനം ആചരിച്ചു.

ഉൽപ്പന്നങ്ങളും സേവനങ്ങളും അനായാസമായി ഉപയോഗിക്കാൻ എല്ലാവർക്കും കഴിയുക എന്നതാണ് കാമ്പയിനിന്റെ പ്രമേയം. ആംഗ്യഭാഷയിലൂടെ സേവനങ്ങൾ മനസ്സിലാക്കിക്കൊടുക്കുക എന്നതും ഉദ്ദേശിക്കുന്നു.

സീഫിലെ ആസ്ഥാനത്തേക്ക് ഉപഭോക്താക്കളെ കമ്പനി സ്വാഗതം ചെയ്യുന്നു. ഫ്രണ്ട് ഓഫിസിലെ ജീവനക്കാർക്ക് ആംഗ്യ ഭാഷയിലൂടെ ഉപഭോക്താക്കളുമായി സംവദിക്കാനുള്ള പരിശീലനം ലഭ്യമാക്കിയിട്ടുണ്ട്. സൈൻ ബഹ്‌റൈൻ യൂട്യൂബ് ചാനലിലൂടെ സേവനങ്ങൾ സംബന്ധിച്ച് ഉപഭോക്താക്കൾക്ക് ആവശ്യമായ വിവരങ്ങൾ ലഭിക്കും.

Tags:    
News Summary - Zane Global Accessibility

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.