മനാമ: വിദ്യാർഥികൾക്ക് മത്സരാധിഷ്ഠിതമായ ഒരു സ്പോർട്സ് പ്ലാറ്റ്ഫോം നൽകുന്നതിനായി സെയ്ൻ ഇ സ്പോർട്സ്, യൂനിവേഴ്സിറ്റി റോഡ്ഷോ നടത്തി. നവംബർ 4 മുതൽ ഡിസംബർ 11 വരെയാണ് പരിപാടി.
ഇ-സ്പോർട്സ് വ്യവസായത്തെക്കുറിച്ചുള്ള വിദ്യാഭ്യാസ ഉൾക്കാഴ്ചകൾ വാഗ്ദാനം ചെയ്യുന്ന പരിപാടി ആവേശകരമായ ഗെയിമിങ് പ്ലാറ്റ്ഫോമിൽ മത്സരിക്കാൻ യൂനിവേഴ്സിറ്റി വിദ്യാർഥികളെ പ്രാപ്തമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.
സെയിൻ ഇ സ്പോർട്സ് യൂനിവേഴ്സിറ്റി റോഡ്ഷോ ആഴ്ചതോറും വിവിധ സർവകലാശാലകൾ സന്ദർശിക്കും. തിങ്കൾ മുതൽ ബുധനാഴ്ചവരെ ടൂർണമെന്റുകൾ നടത്തും. പ്രാദേശിക സർവകലാശാലകളുമായി സഹകരിച്ച് ശക്തമായ ഇ സ്പോർട്സ് ഇക്കോസിസ്റ്റം സ്ഥാപിക്കാൻ സെയിൻ ഇ സ്പോർട്സ് പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.