ബഹ്റൈൻ -സൗദി മത്സരത്തിൽനിന്ന്
Posted On
date_range Updated On
date_range ലോകകപ്പ് യോഗ്യത; സൗദിയെ ഗോൾരഹിത സമനിലയിൽ തളച്ച് ബഹ്റൈൻ
മനാമ: 2026ലെ ഫിഫ ലോകകപ്പിനുള്ള മൂന്നാം റൗണ്ട് ഏഷ്യൻ യോഗ്യത മത്സരത്തിൽ ബഹ്റൈൻ സൗദി അറേബ്യയെ ഗോൾരഹിത സമനിലയിൽ തളച്ചു. നാല് മത്സരങ്ങൾക്കുശേഷം, 15 ഗോളടിക്കുകയും ഒന്നുമാത്രം വഴങ്ങുകയും ചെയ്ത ജപ്പാൻ ഗ്രൂപ്പിൽ 10 പോയന്റുമായി മുന്നിട്ടു നിൽക്കുന്നു.
ഒരു ജയവും രണ്ട് സമനിലയും നേടി ആസ്ട്രേലിയ രണ്ടാം സ്ഥാനത്താണ്. പോയന്റ് നിലയിൽ സൗദി അറേബ്യ ആസ്ട്രേലിയക്കൊപ്പമാണെങ്കിലും ഗോൾ ശരാശരിയിൽ മൂന്നാം സ്ഥാനത്തായി. ഒരു ജയം, രണ്ട് സമനില, ഒരു പരാജയം എന്നിവയോടെ ബഹ്റൈൻ അഞ്ചു പോയന്റുമായി നാലാം സ്ഥാനത്താണ്. ഇന്തോനേഷ്യ അഞ്ചാം സ്ഥാനത്തും ചൈന ആറാം സ്ഥാനത്തുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.