മനാമ: വിവിധ രാജ്യങ്ങളിലെ ചിത്രകാരികളെ ഉൾപ്പെടുത്തി വിമൻ കലക്ടിവ് ആർട്ടിസ്റ്റ് എന്ന പേരിൽ തുടങ്ങിയ കൂട്ടായ്മയുടെ ആദ്യത്തെ ആർട്ട് എക്സിബിഷൻ മക്ഇൻഡീസ് സെന്ററിൽ പ്രമുഖ അറബ് ആർട്ടിസ്റ്റ് ബൽക്കീസ് ഫഖ്റു ഉദ്ഘാടനം ചെയ്തു. വിവിധ രാജ്യങ്ങളിലെ കഴിവ് തെളിയിച്ച വനിതകളെ ഉൾപ്പെടുത്തി നടത്തിയ ഇത്തരം കൂട്ടായ്മ വനിതകളിൽ ആത്മ വിശ്വാസം നൽകുന്നതാണെന്ന് അവർ പറഞ്ഞു.
ആർജെ നൂർ, അഡ്വ. അബ്ദുൽ ജലീൽ, സുമിത്ര എന്നിവർ അതിഥികളായി പങ്കെടുത്തു. കുട്ടികൾക്കായി നടത്തിയ ആർട്ട് കോമ്പിറ്റീഷനിലെ വിജയികൾക്ക് സമ്മാനങ്ങൾ ചടങ്ങിൽ നൽകി. വിമൻ കലക്റ്റീവ് ആർട്ടിസ്റ്റ് പ്രതിനിധികളായ നിഷിദ ഫാരിസ്, ബ്ലെസി ജോർജ്, ഷാഹിറ ഷാഹു എന്നിവർ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.