ബഹ്​​െറെൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ മന്ത്രിസഭ യോഗത്തിൽ അധ്യക്ഷത വഹിച്ച്​ സംസാരിക്കുന്നു

വെല്ലുവിളികള്‍ക്കെതിരെ ഒന്നിച്ചുനിന്ന് പോരാടണം –പ്രധാനമന്ത്രി

മനാമ: വെല്ലുവിളികള്‍ നേരിടാന്‍ ഒന്നിച്ചുനിന്ന് പോരാടേണ്ടത് അനിവാര്യമാണെന്ന് ബഹ്​​െറെൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ നടന്ന മന്ത്രിസഭ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തി െൻറ വളര്‍ച്ചക്കും പുരോഗതിക്കുമായി പരിഷ്​കരണ പ്രവര്‍ത്തനങ്ങള്‍ തുടരാനുള്ള രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ നിശ്ചയ ദാര്‍ഢ്യത്തിന് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. രാജ്യത്തി​െൻറ ഭരണഘടനയില്‍ ഊന്നി മുന്നോട്ടുപോകുന്നതിനും വിഷന്‍ 2030 പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും അദ്ദേഹത്തി െൻറ തീരുമാനം പ്രധാനപ്പെട്ടതാണ്.

ബഹ്റൈ െൻറ വളര്‍ച്ചക്കും ഉയര്‍ച്ചക്കും സര്‍വതോന്മുഖമായ പുരോഗതിക്കുമായി ശ്രമിച്ച മുന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയെ അദ്ദേഹം അനുസ്​മരിച്ചു. അദ്ദേഹത്തിൻറ നേട്ടങ്ങളും സേവനങ്ങളും ബഹ്റൈന്‍ നിലനില്‍ക്കുന്ന കാലത്തോളം ഒാർമിക്കപ്പെടും. ബഹ്റൈ െൻറ പുരോഗതിയും വളര്‍ച്ചയും ഉറപ്പാക്കാനും അന്താരാഷ്​​ട്രതലത്തില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കരസ്ഥമാക്കാനും രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ ഭരണകാലഘട്ടത്തില്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 25 വര്‍ഷമായി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചത് കരുത്ത് പകരുന്നതും അഭിമാനകരവുമാണ്. 2013 മുതല്‍ കൂടുതല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചതും അദ്ദേഹം അനുസ്​മരിച്ചു. ജനങ്ങളുടെ ക്ഷേമത്തിനായി അഹോരാത്രം പരിശ്രമിച്ച നേതാവിനെയാണ് നമുക്ക് നഷ്​ടമായിരിക്കുന്നത്. ഓരോ പൗരനും അദ്ദേഹത്തി െൻറ വേര്‍പാടില്‍ ദുഃഖിക്കുന്നു. അദ്ദേഹത്തി​െൻറ നേതൃത്വത്തിലുള്ള മന്ത്രിസഭ നേട്ടങ്ങളുടെ ഒട്ടേറെ ചരിത്രങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഹമദ് രാജാവിനോടുള്ള ആത്മാര്‍ഥതയും കൂറും പ്രകടിപ്പിച്ച് രാജ്യത്തിനും ജനങ്ങള്‍ക്കുമായി ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.നവീകരണം, പുതുമ, വൈദഗ്ധ്യം, ഒത്തൊരുമ, വേഗത എന്നിവ സര്‍ക്കാറി െൻറ മുഖമുദ്രയാക്കാന്‍ ശ്രമിക്കും. സുതാര്യത, സാങ്കേതിക മികവ് എന്നിവ അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കും.അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും പൊതുമുതല്‍ സംരക്ഷിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പാര്‍ലമെൻറ്, ശൂറ കൗണ്‍സില്‍ എന്നിവയുമായി ചേര്‍ന്ന് ജനങ്ങളുടെ ക്ഷേമത്തിനും സമാധാനത്തിനുമായി പരിശ്രമിക്കും. ദേശീയ ഐക്യത്തിന്​ കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകും.

യുവാക്കള്‍ക്ക് മത്സരാധിഷ്​ഠിത അന്തരീക്ഷം ഒരുക്കുകയും അവരുടെ ആഗ്രഹ പൂര്‍ത്തീകരണത്തിന്​ ശ്രമിക്കുകയും ചെയ്യും. ബഹ്റൈന്‍ വനിതകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കി അവരെ ശാക്തീകരിക്കും.വിദ്യാഭ്യാസ മേഖല നവീകരണം, ജനങ്ങള്‍ക്ക് അനുയോജ്യമായ പാര്‍പ്പിടം, ആരോഗ്യമേഖല പരിഷ്കരണം, അടിസ്ഥാനസൗകര്യ വികസനം, സ്വകാര്യ മേഖലയുമായി ചേര്‍ന്ന് പ്രവര്‍ത്തനം, സാമ്പത്തിക വളര്‍ച്ചക്ക് ശ്രമങ്ങള്‍, സന്തുലിത ബജറ്റിനായുള്ള പദ്ധതി, വെല്ലുവിളികളെ അവസരങ്ങളാക്കല്‍, അവസരങ്ങളെ നേട്ടങ്ങളാക്കല്‍, മുഴുവന്‍ ജനങ്ങള്‍ക്കുമായി സുസ്ഥിര വളര്‍ച്ച എന്നിവക്കായി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മേഖലയിലെ വിവിധ രാഷ്​ട്രങ്ങളുമായി സൗഹൃദം ശക്തിപ്പെടുത്തും. വിവിധ രംഗങ്ങളിൽ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഇത് ഗുണകരമാകുമെന്നാണ് പ്രതീക്ഷ. സൗദിയുടെ കീഴില്‍ സാമ്പത്തിക സുസ്ഥിരതക്കുവേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കും. യു.എ.ഇ, സൗദി, കുവൈത്ത് എന്നീ രാജ്യങ്ങള്‍ ബഹ്റൈന് നല്‍കുന്ന പിന്തുണ തുല്യതയില്ലാത്തതാണ്. മേഖലയില്‍ സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കാൻ ഇൗ രാഷ്​ട്രങ്ങള്‍ നടത്തുന്ന ശ്രമം വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തീവ്രവാദം, ഭീകരവാദം എന്നിവക്കെതിരെ നിലകൊള്ളുകയും സമാധാനം കൈവരിക്കാൻ ശ്രമങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ഏവര്‍ക്കും ഹൃദയംഗമമായ അഭിവാദ്യം അര്‍പ്പിക്കാന്‍ ഈ സന്ദര്‍ഭം വിനിയോഗിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.