വി.ഒ.ടി സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാഘോഷം

ബഹ്റൈനിൽ പരിസ്ഥിതി ദിനം ആഘോഷിച്ച് 'വോയ്സ് ഓഫ് ട്രിവാൻഡ്രം

മനാമ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് "വോയ്സ് ഓഫ് ട്രിവാൻഡ്രം (വി.ഒ.ടി) ബഹ്റൈൻ ഫോറത്തിന്റെ നേതൃത്വത്തിൽ വിവിധ പരിസ്ഥിതി സംരക്ഷണ പരിപാടികൾ സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി അദ്ലിയ മേഖലയിലെ പാർക്കും, ആണ്ടലസ് ഗാർഡനും കേന്ദ്രീകരിച്ച് ശുചീകരണ യജ്ഞം നടത്തി. പൊതുസ്ഥലങ്ങളുടെ ശുചിത്വ സംരക്ഷണത്തിന്റെയും, പരിസ്ഥിതി സംരക്ഷണത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു പരിപാടി. തുടർന്ന്, ദി ന്യൂ ഹൊറൈസൺ സ്കൂൾ, ജനുസാൻ ക്യാമ്പസ്സിനുള്ളിൽ വൃക്ഷത്തൈ നടീൽ സംഘടിപ്പിച്ചു. ക്വീൻ ഗാർഡന്റെ സഹകരണത്തോടെ ലഭ്യമാക്കിയ തൈകളാണ് നട്ടുപിടിപ്പിച്ചത്.

ചടങ്ങിൽ സ്കൂൾ ചെയർമാൻ ജോയ് മാത്യുസ്, പ്രിൻസിപ്പൽ വന്ദന സതീഷ് എന്നിവർ പങ്കെടുത്തു. യ്സ് ഓഫ് ട്രിവാൻഡ്രത്തിന്റെ സജീവ അംഗവും, സ്കൂൾ പി.ടി.എ ട്രഷററുമായ സിനോജ്, അൽ ഹിലാൽ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെന്റർ, ർക്കറ്റിംഗ് ഹെഡ്- ഗോകുൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വി.ഒ.ടി പ്രസിഡന്റ് വിനീഷ് ശിവദാസൻ, സെക്രട്ടറി ആനന്ദ് വേണുഗോപാൽ നായർ, മെമ്പർഷിപ്പ് സെക്രട്ടറി പി.കെ. ജയചന്ദ്രൻ എന്നിവരോടൊപ്പം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ചേർന്നാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.

Tags:    
News Summary - VOT celebrated World Environment Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.