വോയ്സ് ഓഫ് ആലപ്പി സ്നേഹസംഗമത്തിൽനിന്ന്
മനാമ: വോയ്സ് ഓഫ് ആലപ്പി മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹസംഗമവും സമ്മാന വിതരണവും നടത്തി. മുഹറഖ് റൊയാൻ ഫാർമസിക്ക് സമീപം നടന്ന സംഗമം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അനസ് റഹിം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഗോകുൽ കൃഷ്ണൻ അധ്യക്ഷതവഹിച്ചു.
രണ്ട് വർഷക്കാലം വോയ്സ് ഓഫ് ആലപ്പിയുടെ നേതൃത്വത്തിൽ നടത്തിയ ജീവകാരുണ്യ കലാ സാംസ്കാരിക പ്രവർത്തനങ്ങളെക്കുറിച്ച് ഉദ്ഘാടന പ്രസംഗത്തിൽ അനസ് റഹിം വിശദീകരിച്ചു. എന്റർടൈൻമെന്റ് സെക്രട്ടറി ദീപക് തണൽ, സെൻട്രൽ എക്സിക്യൂട്ടിവ് അംഗം സന്തോഷ് ബാബു, അതുൽ ശംഭു, അൻഷാദ് റഹിം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ചടങ്ങിൽ വിവിധ കലാപരിപാടികളും അരങ്ങേറി. സ്വാതന്ത്ര്യദിന പ്രസംഗ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാന വിതരണവും നടത്തി. ഏരിയ സെക്രട്ടറി നിതിൻ ചെറിയാൻ സ്വാഗതവും ട്രഷറർ രാജേഷ് കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.