ബഹ്​റൈനിലേക്ക്​ വിസിറ്റ്​ വിസയിൽ വരു​േമ്പാൾ ശ്രദ്ധിക്കാനേറെ

മനാമ: വിസിറ്റ്​ വിസയിലും ഇ-വിസിറ്റ്​ വിസയിലും ഇന്ത്യയിൽനിന്ന്​ ബഹ്​റൈനിലേക്ക്​ വരുന്ന യാത്രക്കാർ വെറുതെ വന്നാൽ പണികിട്ടും. ബഹ്​റൈൻ അധികൃതർ പ്രഖ്യാപിച്ചിട്ടുള്ള നിബന്ധനകൾ കൃത്യമായി പാലിച്ചില്ലെങ്കിൽ തിരിച്ചുപോകേണ്ടി വരും. ബഹ്​റൈനിൽ എത്തി മടങ്ങേണ്ടി വരുന്നവരുടെ എണ്ണം കൂടിയതോടെ സന്ദർശക വിസയിൽ വരുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന്​ വ്യക്​തമാക്കി എയർ ഇന്ത്യ കഴിഞ്ഞ ദിവസം അറിയിപ്പ്​ പ്രസിദ്ധീകരിച്ചു.

മാനദണ്​ഡങ്ങൾ പാലിച്ചാണോ വിസിറ്റ്​ വിസയിൽ സന്ദർശകർ വരുന്നതെന്ന്​ ഉറപ്പാക്കാൻ ബഹ്​റൈൻ ഇമിഗ്രേഷൻ അധികൃതർ പരിശോധന കർശനമാക്കിയ സാഹചര്യത്തിലാണ്​ എയർ ഇന്ത്യയുടെ അറിയിപ്പുണ്ടായത്​.

പ്രധാന നിബന്ധനകൾ ഇവയാണ്​:

1. വിസിറ്റ്​ വിസ/ഇ-വിസിറ്റ്​ വിസയിൽ വരുന്ന യാത്രക്കാർക്ക്​ കൺഫേം ചെയ്​ത്​ റി​േട്ടൺ ടിക്കറ്റ്​ ഉണ്ടായിരിക്കണം.

2. ബഹ്​റൈനിൽ താമസത്തിനുള്ള മതിയായ പണം കരുതിയിരിക്കണം. (ചുരുങ്ങിയത്​ 300 ദിനാർ അല്ലെങ്കിൽ തുല്യമായ തുക)

3. താമസിക്കുന്ന കാലത്തേക്കുള്ള ഹോട്ടൽ റിസർവേഷൻ.

ബഹ്​റൈൻ പ്രഖ്യാപിച്ചിരിക്കുന്ന കോവിഡ്​ നിബന്ധനകൾക്കൊപ്പം ഇൗ മാനദണ്​ഡങ്ങളും പാലിക്കാൻ യാത്രക്കാർ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ബഹ്​റൈനിലേക്ക്​ പ്രവേശനാനുമതി നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകും. കഴിഞ്ഞ ദിവസങ്ങളിൽ വിസിറ്റ്​ വിസയിൽ എത്തിയ ചില യാത്രക്കാരെ​ നിബന്ധനകൾ പാലിക്കാത്തതിനാൽ തിരിച്ചയച്ചിരുന്നു. ടിക്കറ്റിനും​ വിസക്കും മറ്റും വലിയ തുക ചെലവിട്ട്​ എത്തുന്ന യാത്രക്കാർക്ക്​ തിരിച്ചുപോകേണ്ടി വരു​േമ്പാൾ കനത്ത നഷ്​ടമാണ്​ നേരിടുന്നത്​.

രേത്തെതന്നെ നിലവിലുള്ള വ്യവസ്​ഥകളാണ്​ ഇതെങ്കിലും പലരും ശ്രദ്ധിക്കാറില്ലെന്ന്​ ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. ടി​ക്കറ്റെടുക്കു​േമ്പാൾ ട്രാവൽ ഏജൻസികൾ തന്നെ ഇക്കാര്യം യാത്രക്കാരെ ബോധ്യപ്പെടുത്തണമെന്നും ആവശ്യമുയരുന്നുണ്ട്​. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.