സൗ​ദി ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ ബ​ഹ്‌​റൈ​നി ഫി​ലി​മും

മ​നാ​മ: ദ​മ്മാ​മി​ൽ തു​ട​ങ്ങി​യ പ​ത്താ​മ​ത് സൗ​ദി ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ ബ​ഹ്‌​റൈ​നി ഷോ​ർ​ട്ട് ഫി​ലിം ‘എ ​ഡേ’​യു​ടെ ലോ​ക പ്രീ​മി​യ​ർ പ്ര​ദ​ർ​ശ​ന​വും ന​ട​ക്കും. കി​ങ് അ​ബ്ദു​ൽ അ​സീ​സ് സെ​ന്റ​ർ ഫോ​ർ വേ​ൾ​ഡ് ക​ൾ​ച്ച​റി​ൽ (ഇ​ത്റ) തു​ട​ങ്ങി​യ സൗ​ദി ഫി​ലിം ഫെ​സ്റ്റി​വ​ൽ മേ​യ് ഒ​മ്പ​തി​നാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. സൗ​ദി സാം​സ്കാ​രി​ക മ​ന്ത്രാ​ല​യ​ത്തി​ന്റെ പി​ന്തു​ണ​യോ​ടെ ന​ട​ക്കു​ന്ന ഫെ​സ്റ്റി​വ​ലി​ൽ 76 ച​ല​ച്ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. അ​ൽ​ഖോ​ബാ​ർ സി​നി​മാ​തെ​ക്കി​ലും പ്ര​ദ​ർ​ശ​ന​മു​ണ്ട്.

അ​ഹ്മ​ദ് അ​ക്ബ​ർ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ഹ്ര​സ്വ​ചി​ത്രം ‘എ ​ഡേ’ ആ​ണ് ഫെ​സ്റ്റി​വ​ലി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ബ​ഹ്റൈ​ൻ ചി​ത്രം. മി​ക​ച്ച ഛായാ​ഗ്രാ​ഹ​ക​ൻ, മി​ക​ച്ച സ്‌​ക്രി​പ്റ്റ് റൈ​റ്റ​ർ പു​ര​സ്കാ​ര​ങ്ങ​ള​ട​ക്കം ല​ഭി​ച്ചി​ട്ടു​ള്ള അ​ഹ്മ​ദ് അ​ക്ബ​ർ നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര പു​ര​സ്‌​കാ​ര​ങ്ങ​ളും നേ​ടി​യി​ട്ടു​ണ്ട്. ബ​ഹ്‌​റൈ​ൻ എ​ഴു​ത്തു​കാ​ര​നാ​യ അ​മി​ൻ സാ​ലി​ഹി​ന്റെ ഇ​തേ പേ​രി​ലു​ള്ള ഒ​രു ചെ​റു​ക​ഥ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് എ ​ഡേ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഈ​സ ക​ൾ​ച​ർ സെ​ന്റ​റി​ന്റെ പി​ന്തു​ണ​യോ​ടെ​യാ​ണ് ചി​​ത്രം നി​ർ​മി​ച്ച​ത്.

Tags:    
News Summary - Bahraini film in Saudi film festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.