Posted On
date_range Updated On
date_range പച്ചക്കറി വിളവെടുപ്പ് നടത്തി
മനാമ: അൽ നൂർ ഇന്റർനാഷനൽ സ്കൂൾ ഹോർട്ടികൾചർ ക്ലബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി. ഹോർട്ടികൾചർ ക്ലബ് സൈറ്റിൽ സംഘടിപ്പിച്ച ചടങ്ങ് സ്കൂൾ ചെയർമാൻ അലി ഹസൻ ഉദ്ഘാടനം ചെയ്തു. ജൈവവിളകൾ ഉപയോഗിക്കാനും പ്രചരിപ്പിക്കാനും അദ്ദേഹം കുട്ടികളോട് ആഹ്വാനം ചെയ്തു. ബ്രോക്കോളി, കോളിഫ്ലവർ, കാബേജ്, കാലെ തുടങ്ങിയ ശൈത്യകാല പച്ചക്കറികളാണ് കുട്ടികൾ വളർത്തിയത്. ഇവ വിറ്റുകിട്ടിയ തുക ചാരിറ്റി സംഘടനകൾക്ക് നൽകും. ചടങ്ങിൽ സ്കൂൾ ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദ്, പ്രിൻസിപ്പൽ അമിൻ ഹുലൈവ, അബ്ദുൽ ഹക്കിം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.