മനാമ: ദീർഘകാലമായി ബഹ്റൈൻ പ്രവാസിയും സാമൂഹ്യസേവന രംഗത്ത് അറിയപ്പെടുന്ന വ്യക്തിത്വവുമായിരുന്ന തൃശൂർ കൊടകര ഉദരിപറമ്പിൽ യു.വി.ജയിംസ്( 60) നിര്യാതനായി.ചോയ്സ്&അഡ് വൈസ് കമ്പനിയുടെ മാനോജരായി സേവനം അനുഷ്ടിക്കുകയായിരുന്നു. ചികിൽസക്ക് വേണ്ടി അടുത്തകാലത്താണ് നാട്ടിലേക്ക് പോയത്. എറണാകുളത്തെ ആശുപത്രിയിലായിരുന്നു അന്ത്യം.
ഭാര്യ രാജി ജയിംസ് ബഹ്റൈൻ സൽമാനിയ മെഡിക്കൽ സെന്ററിൽ സ്റ്റാഫ് നെഴ്സാണ്. രോഗം ഗുരുതരമാണെന്നറിഞ്ഞ് നാട്ടിലേക്ക് പോവാൻ നിൽക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.മൂത്ത മകൻ വർഗീസ് ജയിംസ് ജോർജിയയിൽ എം.ബി.ബി.എസ് വിദ്യാർഥിയാണ്. മകൾ നാട്ടിൽ എട്ടാക്ലാസ് വിദ്യാർത്ഥിനിയാണ്.ബഹ്റൈൻ കേരള സോഷ്യൽ ഫോറം അംഗവുമായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.