ഉമ്മുൽ ഹസം പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ നിർവഹിക്കുന്നു
മനാമ: ഉമ്മുൽ ഹസത്തെ പുതിയ പൊലീസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു. ബഹ്റൈൻ ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയാണ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്.
പൊലീസ് സ്റ്റേഷനുകളെ അത്യാധുനിക സേവന കേന്ദ്രങ്ങളാക്കി മാറ്റുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ തന്ത്രപ്രധാനമായ പദ്ധതിയുടെ ഭാഗമായാണ് ഇത് നിർമിച്ചിരിക്കുന്നത്.
സാങ്കേതിക വിദ്യയും സുരക്ഷ സംവിധാനങ്ങളും സംയോജിപ്പിച്ച് ജനങ്ങൾക്ക് മികച്ച സേവനം നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉദ്ഘാടന ചടങ്ങിൽ ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി ലെഫ്. ജനറൽ ആദിൽ ബിൻ ഖലീഫ ആൽ ഫാദിൽ, ചീഫ് ഓഫ് പോലീസ് ലെഫ്. ജനറൽ താരിഖ് അൽ ഹസ്സൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
വിവിധ പോലീസ് സേവനങ്ങൾ നേരിട്ട് പൂർത്തിയാക്കാൻ സഹായിക്കുന്ന സെൽഫ് സർവിസ് സംവിധാനം ഉമ്മുൽ ഹസത്തെ പൊലീസ് സ്റ്റേഷനിലുണ്ട്.
അടിയന്തര ഘട്ടങ്ങളിൽ അതിവേഗം പ്രതികരിക്കാൻ കഴിവുള്ള സ്മാർട്ട് സുരക്ഷ പട്രോളിങ് വാഹനങ്ങളും സ്റ്റേഷന്റെ ഭാഗമായുണ്ട്. പൗരന്മാർക്കും താമസക്കാർക്കും കാര്യക്ഷമമായ സേവനം ഉറപ്പാക്കുന്ന അത്യാധുനിക സുരക്ഷാ ഉപകരണങ്ങളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.