മീന മേഖലയിലെ മികച്ച ഡീലർഷിപ്പിനുള്ള യുഡി ട്രക്സ് പ്രസിഡൻറ് അവാർഡ് വൈ.കെ
അൽ മൊയ്യെദ് ആൻഡ് സൺസ് ഹെവി എക്യുപ്മെൻറ് ഡിവിഷന് സമ്മാനിക്കുന്നു
മനാമ: മിഡിൽ ഈസ്റ്റ്, കിഴക്ക്, ഉത്തര ആഫ്രിക്ക (മീന) മേഖലയിലെ മികച്ച ഡീലർഷിപ്പിനുള്ള യുഡി ട്രക്സ് പ്രസിഡൻറ് അവാർഡ് വൈ.കെ അൽ മൊയ്യെദ് ആൻഡ് സൺസ് ഹെവി എക്യുപ്മെൻറ് ഡിവിഷന് ലഭിച്ചു. 2021ലെ മികച്ച പ്രകടനമാണ് പുരസ്കാരത്തിന് അർഹമാക്കിയത്. നവംബർ 18ന് ദുബൈയിൽ നടന്ന ചടങ്ങിൽ യുഡി ട്രക്സ് മീന മേഖല പ്രസിഡൻറ് മൗറാദ് ഹെഡ്ന അവാർഡ് സമ്മാനിച്ചു.
വൈ.കെ അൽ മൊയ്യെദ് ആൻഡ് സൺസ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ അലോക് ഗുപ്ത, ഹെവി എക്യുപ്മെൻറ് പാർട്സ് ആൻറ് ടയർ ജനറൽ മാനേജർ ജോർജ് കുട്ടി, ഹെവി എക്യുപ്മെൻറ് സെയിൽസ് സീനിയർ മാനേജർ മധു നായർ, ഹെവി എക്യുപ്മെൻറ് സർവിസ് സീനിയർ മാനേജർ കെ. ജയദേവ് മേനോൻ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.