17,000 ദിനാറിന്റെ മയക്കുമരുന്നുമായി രണ്ട് ഏഷ്യക്കാർ ബഹ്‌റൈനിൽ പിടിയിൽ

മനാമ: 7,000 ദിനാറിന്റെ മയക്കുമരുന്നുമായി രണ്ട് ഏഷ്യക്കാർ ബഹ്‌റൈനിൽ പിടിയിൽ. രണ്ട് വ്യത്യസ്ത കേസുകളിലായാണ് പ്രതികൾ പിടിയിലായത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് എവിഡൻസിന് കീഴിലുള്ള ആന്റി നാർക്കോട്ടിക് ഡയറക്ടറേറ്റാണ് ഇവരെ അറസ്റ്റ് ചെയ്തത്.

43ഉം 50ഉം വയസ്സ് പ്രായമുള്ള പ്രതികളിൽ നിന്ന് വലിയ തോതിലുള്ള മയക്കുമരുന്നുകളും ലഹരിവസ്തുക്കളും പൊലീസ് കണ്ടെടുത്തു. പിടിച്ചെടുത്ത ലഹരിവസ്തുക്കൾക്ക് പ്രാദേശിക വിപണിയിൽ ഏകദേശം 17,000 ദിനാർ വിലമതിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആന്റി നാർക്കോട്ടിക് വിഭാഗം നടത്തിയ ഊർജിതമായ അന്വേഷണത്തിലും നിരീക്ഷണത്തിലുമാണ് പ്രതികളെ തിരിച്ചറിഞ്ഞതും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയതും. ഇവരിൽ നിന്ന് കണ്ടെടുത്ത ലഹരിവസ്തുക്കൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രതികൾക്കെതിരെയുള്ള പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കിയതായും കേസ് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് എവിഡൻസ് അറിയിച്ചു.

Tags:    
News Summary - Two Asians arrested in Bahrain with drugs worth 17,000 Dinars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-05-16 07:55 GMT
access_time 2026-05-16 07:51 GMT