Posted On
date_range Updated On
date_range ബഹ്റൈൻ പ്രതിഭ സംഘടിപ്പിക്കുന്ന വടംവലി മത്സരം ഇന്ന്
മനാമ: ബഹ്റൈൻ പ്രതിഭ മനാമ മേഖല കമ്മിറ്റിക്ക് കീഴിലെ മനാമ യൂനിറ്റ് ടഗ് ഓഫ് വാർ അസോസിയേഷനുമായി ചേർന്ന് സംഘടിപ്പിക്കുന്ന വടംവലി മത്സരം ഇന്ന് സിഞ്ച് അൽ അഹലി ക്ലബ് ഗ്രൗണ്ടിൽ നടക്കും.വൈകീട്ട് നാലുമുതൽ നടക്കുന്ന മത്സരത്തിൽ ബഹ്റൈനിലെ പതിനൊന്ന് ടീമുകൾ മാറ്റുരക്കും. ഒപ്പം വനിത ടീമുകൾ അണിനിരക്കുന്ന സൗഹൃദ മത്സരവും ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.മുഴുവൻ കായിക പ്രേമികളെയും മത്സരങ്ങൾ വീക്ഷിക്കാൻ സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.