കെ.പി.എ ഭാരവാഹികൾ യാത്ര ടിക്കറ്റ് കൈമാറുന്നു

അസുഖബാധിതനായ പ്രവാസിക്ക് യാത്ര ടിക്കറ്റ് നൽകി കൊല്ലം പ്രവാസി അസോസിയേഷൻ

മനാമ: നീണ്ട പ്രവാസജീവിതത്തിനിടയിൽ രോഗംമൂലം സൽമാനിയ ആശുപത്രിയിൽ ചികിത്സ കഴിഞ്ഞു, നാട്ടിലേക്ക് തുടർ ചികിത്സക്കായി മടങ്ങുന്ന കൊല്ലം തേവലക്കര സ്വദേശിക്ക് കൊല്ലം പ്രവാസി അസോസിയേഷന്റെ സഹായം. രോഗം കാരണം കഴിഞ്ഞ കുറെ നാളുകളായി ജോലിയില്ലാതെ ബുദ്ധിമുട്ടിയിരുന്ന സഹോദരനാണ് കെ.പി.എയുടെ സഹായം ലഭ്യമാക്കിയത്. കെ.പി.എയുടെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ഗുദൈബിയ ഏരിയ കമ്മറ്റി ഭാരവാഹികളുടെ സാന്നിധ്യത്തിൽ കെ.പി.എ ചാരിറ്റി വിങ് വിമാന യാത്ര ടിക്കറ്റ് കൈമാറി. 

Tags:    
News Summary - Travel ticket for a sick expatriate, Kollam Expatriate Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.