മനാമ: ബഹ്റൈനിലെ ടാക്സികളിൽ സ്മാർട്ട് മീറ്റർ സ്ഥാപിച്ച് ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയം. ഡ്രൈവർമാർക്കും യാത്രക്കാർക്കും സന്ദർശകർക്കും ന്യായമായതും സുതാര്യവുമായ സേവനം ഉറപ്പുവരുത്തുന്നതിനൊപ്പം ഏറ്റവും പുതിയ ഡിജിറ്റൽ വികസനങ്ങളുമായി ഒത്തുപോകുന്നതിന്റെ ഭാഗമായി കൂടിയാണ് സ്മാർട്ട് മീറ്ററുകൾ സ്ഥാപിച്ചിരിക്കുന്നത്.
രാജ്യത്തെ ടാക്സികളിൽ സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നത് പൂർത്തിയായതായി ലാൻഡ് ട്രാൻസ്പോർട്ട് ആൻഡ് പോസ്റ്റ് അഫേഴ്സ് അണ്ടർ സെക്രട്ടറി ഫാത്തിമ അബ്ദുല്ല അൽ ദാൻ അറിയിച്ചു.
സ്മാർട് മീറ്ററുകൾ പ്രാബല്യത്തിൽ വന്നതോടെ ഡ്രൈവറുടെ വിവരങ്ങൾ, യാത്രാ റൂട്ടുകൾ, യഥാർത്ഥ യാത്രാകൂലി, അംഗീകൃത നിരക്കുകൾ എന്നിവയെല്ലാം അറിയാൻ സാധിക്കുമെന്നും അൽദാൻ കൂട്ടിച്ചേർത്തു. ഓട്ടോമാറ്റിക് ഫെയർ കമ്പ്യൂട്ടേഷൻ, ആധുനിക റൈഡ്-ഹൈലിങ് ആപ്പുകളുമായി സമന്വയിപ്പിച്ച സ്മാർട്ട് മാപ്പുകൾ, ബാങ്ക് കാർഡുകൾ തുടങ്ങി ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങളിലടക്കം ഭാവിയിൽ സ്മാർട്ട് മീറ്ററിനെ സംയോജിപ്പിക്കാനുള്ള സാധ്യതകളെയും അവർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.