ടി.എം.സി.എ മുഖാമുഖം പരിപാടി
മനാമ: തലശ്ശേരി മാഹി കൾച്ചറൽ അസോസിയേഷൻ മനാമ കെ.എം.സി.സി ഹാളിൽ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. നൂറോളം അംഗങ്ങള്‍ പങ്കെടുത്തു.
പ്രസിഡന്റ് ഷംസു വി.പിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗം എഫ്.എം. ഫൈസൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി നവാസ് സ്വാഗതവും ഫിറോസ് മാഹി നന്ദിയും പറഞ്ഞു. സ്പോർട്സ് ആൻഡ് കൾചറൽ സെക്രട്ടറി ജാവേദ് ചോദ്യത്തരവേദി നിയന്ത്രിച്ചു. ഉദ്ഘാടന പ്രസംഗത്തിൽ എഫ്.എം ഫൈസൽ സംഘടന നടത്തിയിട്ടുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും അംഗങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
രക്ഷാധികാരി സാദിഖ് കുഞ്ഞിനെല്ലി പുതിയ പ്രവര്‍ത്തനങ്ങളിലൂടെ സംഘടന കൂടുതൽ മികവുറ്റതാക്കാനുള്ള രൂപരേഖ അവതരിപ്പിച്ചു. അംഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് ഈ കഴിഞ്ഞ രണ്ടുവര്‍ഷം സംഘടനക്ക് ഉദ്ദേശിച്ചതിലധികം മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താനായതെന്നും തുടർന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കരുത്തും ഊർജവും പകർന്ന് ഒറ്റക്കെട്ടായി നില്‍ക്കണമെന്നും പ്രസിഡന്റ് ശംസു വി.പി അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
ട്രഷറർ അഫ്സൽ ഭാവി പ്രവർത്തന രീതികളെക്കുറിച്ച് വിശദീകരീച്ചു. നസീബ്, ബിന്യാമിന്, ഷമീം, സഹല്‍, റാഷിദ്, ഹഫ്സല്‍, മിഥുലാജ്, റഹീസ്, സാജിദ് തുടങ്ങിയവരും മറ്റു എക്സിക്യൂട്ടിവ് അംഗങ്ങളും പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.