ജേതാക്കളായ തോട്ടപ്പള്ളി ടീം
മനാമ : ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ജോബിൻ പുതുപ്പറമ്പിൽ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ആറാമത് 20/20 നാടൻ പന്ത് കളി ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ പാമ്പൂരാൻപാറ ടീമിനെ പരാജയപ്പെടുത്തി തോട്ടപ്പള്ളി ടീം ജേതാക്കൾ ആയി. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ന്യൂ സിഞ്ച് മൈതാനിയിൽ ഫൈനൽ മത്സരം ആരംഭിച്ചു. സാമൂഹിക പ്രവർത്തകൻ കെ. ടി. സലിം സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു.
ബി. കെ. എൻ. ബി. എഫ് പ്രസിഡന്റ് റിന്റോമോൻ തോമസ് അധ്യക്ഷത വഹിച്ച ു. പാമ്പൂരാൻപാറ ടീമിന്റെ ശ്രീരാജ് മികച്ച പൊക്കി വെട്ടുകാരൻ, മികച്ച കൈവെട്ടുകാരൻ, തോട്ടപ്പള്ളി ടീമിന്റെ ആന്റോ മികച്ച പിടുത്തക്കാരൻ, വെള്ളൂർ ടീമിന്റെ ബിനു ടൂർണമെന്റിലെ മികച്ച കളിക്കാരൻ, കെ. എൻ ബി എ ടീമിന്റെ റഫീഖ് അച്ചടക്കമുള്ള കളിക്കാരൻ, തോട്ടപ്പള്ളി ടീമിന്റെ ആദിത്യൻ നവാഗത പ്രതിഭ എന്നിവർ വ്യക്തിഗത സമ്മാനങ്ങൾക്ക് അർഹരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.