ഡോ. അനീന മറിയം
വർഗീസ്
മനാമ: ബഹ്റൈനിലെ പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ കിംസ്ഹെൽത്ത് മെഡിക്കൽ സെന്ററിന്റെ മുഹറഖ് ശാഖയിൽ പ്രമുഖ ഹോമിയോപതിക് വിദഗ്ദ ഡോ. അനീന മറിയം വർഗീസ് ചുമതലയേറ്റു. ശിശുരോഗ ചികിത്സ, മനഃശാസ്ത്രപരമായ പ്രശ്നങ്ങൾ എന്നിവയിൽ വിദഗ്ദ്ധയായ ഡോ. അനീനയുടെ സേവനം കുട്ടികൾക്കും മുതിർന്നവർക്കും ഇനി ലഭ്യമാകും. വിവിധതരം രോഗങ്ങൾക്കും മാനസികാരോഗ്യ പ്രശ്നങ്ങൾക്കും ഹോമിയോപ്പതിക് സമീപനത്തിലൂടെ ചികിത്സ നൽകുന്നതിൽ ഡോ. അനീന പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.
വിഷാദരോഗം, ഡിപ്രഷൻ, അഡിക്ഷൻ ഡിസോർഡറുകൾ, ഒബ്സെസീവ് കംപൾസീവ് ഡിസോർഡർ (ഒ.സി.ഡി), ഓട്ടിസം സ്പെക്ട്രം ഡിസോർഡറുകൾ, കുട്ടികളുടെയും കൗമാരക്കാരുടെയും മനഃശാസ്ത്രം, സൈക്കോമെട്രിക് അസെസ്മെന്റുകൾ, അലർജിക് ഡിസോർഡറുകൾ, മുതിർന്നവരുടെയും കുട്ടികളുടെയും വിട്ടുമാറാത്ത രോഗങ്ങൾ, മാനസിക പ്രശ്നങ്ങൾ, അലർജിയുമായി ബന്ധപ്പെട്ട അസുഖങ്ങൾ എന്നീ ചികിത്സാ മേഖലകളിലും ഡോ. അനീനയുടെ സേവനം ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്മെന്റിനും ബന്ധപ്പെടുക: ഫോൺ: 1734 8300, വാട്ട്സ്ആപ്പ്: 3875 8805.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.