Posted On
date_range Updated On
date_range കോൺഗ്രസ് കൗൺസിലർമാരെ കൈയേറ്റം ചെയ്ത ബി.ജെ.പി നടപടിയിൽ ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റി പ്രതിഷേധിച്ചു
മനാമ: തിരുവനന്തപുരം നഗരസഭയിലെ കോൺഗ്രസ് കൗൺസിലർമാരെ കയ്യേറ്റം ചെയ്ത ബി.ജെ.പി നടപടിയിൽ ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല പ്രസിഡന്റ് സന്തോഷ് കെ നായരുടെ നേതൃത്വത്തിൽ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു.
കൗൺസിൽ യോഗത്തിനിടെ മിനിറ്റ്സ് ബുക്കിൽ ഒപ്പിടാൻ ശ്രമിക്കവേ യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ശ്രീ. കെ. എസ്. ശബരിനാഥനെയും വനിതാ കൗൺസിലർമാരെയും ബി.ജെ.പിയുടെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചെമ്പഴന്തി ഉദയന്റെ നേതൃത്വത്തിൽ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവം അത്യന്തം പ്രതിഷേധാർഹവും ജനാധിപത്യത്തിന് അപമാനകരവുമാണ്.
ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സവിശേഷത വിയോജിക്കുവാനുള്ള അവകാശമാണ്. വിയോജിപ്പുകളെ കായികമായി നേരിടാനുള്ള ശ്രമം പ്രബുദ്ധ കേരളം തിരിച്ചറിയുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാവണമെന്നും ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.