ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയും പൊതുമരാമത്ത്, മുനിസിപ്പാലിറ്റി കാര്യ, നഗരാസൂത്രണ മന്ത്രി ഇസാം ബിൻ അബ്ദുല്ല ഖലഫും ചർച്ച നടത്തുന്നു
മനാമ: ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ പൊതുമരാമത്ത്, മുനിസിപ്പാലിറ്റി കാര്യ, നഗരാസൂത്രണ മന്ത്രി ഇസാം ബിൻ അബ്ദുല്ല ഖലഫുമായി ചർച്ച നടത്തി. മുനിസിപ്പൽ, കാർഷിക, അടിസ്ഥാന സൗകര്യ, നിക്ഷേപ മേഖലകളിലെ സഹകരണം സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്തു. ഇരുരാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിൽ നിലനിൽക്കുന്ന ചരിത്രപരമായ ബന്ധം പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു. വിവിധ രംഗങ്ങളിൽ ബഹ്റൈൻ വൈകരിച്ച നേട്ടങ്ങൾ അഭിനന്ദനീയമാണെന്ന് അംബാസഡർ അഭിപ്രായപ്പെട്ടു. ബഹ്റൈനിലെ കാർഷിക രംഗത്തും മറ്റു മേഖലകളിലും ഇന്ത്യയുടെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്താൻ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.