മനാമ: ജനാബിയയിൽ തീപിടിത്തത്തെത്തുടർന്ന് വീട് കത്തിനശിച്ചു. അമ്മയും നാല് മക്കളും താമസിച്ച വീടിനാണ് തീപിടിച്ചത്. അടുക്കളയിൽ നിന്നായിരുന്നു തീപടർന്നത്. പിന്നീട് വീടിന്‍റെ മറ്റു ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു. വീട്ടിനകത്ത് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സിവിൽ ഡിഫൻസ് അധികൃതർ പെട്ടന്ന് സ്ഥലത്തെത്തുകയും തീ നിയന്ത്രണ വിധേയമാക്കുകയും സമീപത്തെ വീടുകളിലേക്ക് പടരാതെ സംരക്ഷിക്കുകയും ചെയ്തു. അപകടത്തെത്തുടർന്ന് അമ്മയും കുട്ടികളും തെരുവിലായ സ്ഥിതിയാണ്. കുടുംബത്തെ അധികാരികൾ ഇടപെട്ട് സംരക്ഷിക്കണമെന്ന് എം.പി മുനീർ സുറൂർ അറിയിച്ചു. സാഹചര്യങ്ങൾ കണക്കിലെടുത്ത് എത്രയും വേഗം അവർക്ക് താൽക്കാലിക താമസം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.