ബഹ്റൈനിൽ 10ാം ക്ലാസ് തുടങ്ങുന്നത് ഏപ്രിൽ ആദ്യ വാരമാണ്. പിന്നീട് മൂന്ന് മാസം ക്ലാസുണ്ടാകും. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ സ്കൂൾ അവധിയാണ്. സെപ്റ്റംബറിൽ ക്ലാസ് തുടങ്ങിയാൽ വിദ്യാർഥികൾക്ക് കിട്ടുന്നത് നാലു മാസം മാത്രം. ഇതിനിടയിൽ ഒന്നും രണ്ടും പാദ എക്സാമുകളുണ്ടാകും. ഏഴു മാസം കൊണ്ട് 14 ചാപ്റ്ററാണ് തീർക്കേണ്ടത്. ജനുവരി ആദ്യവാരം ഫസ്റ്റ് മോഡൽ എക്സാം വരും. പതിനാല് ചാപ്റ്റർ പഠിക്കാൻ കുട്ടികൾക്ക് കിട്ടുന്നത് വെറും അഞ്ചു ദിവസം മാത്രമാണ്. ഈ മാർക്ക് വെച്ചിട്ടാണ് കുട്ടികളുടെ പ്ലസ് വൺ പ്രമോഷൻ.
എക്സാം കഴിഞ്ഞാൽ എട്ടു ദിവസം ലീവ്. ജനുവരി അവസാനം രണ്ടാം മോഡൽ എക്സാം. എല്ലാ ചാപ്റ്ററും പഠിച്ചു തീർക്കാനും പേപ്പർ സെറ്റുകൾ ചെയ്യാനും കുട്ടികൾക്ക് ആവശ്യമായ സമയം ലഭിക്കുന്നുമില്ല. ഫെബ്രുവരി ആദ്യവാരം രണ്ടാം മോഡൽ തീരുന്നു. ഒരാഴ്ചക്കു ശേഷം ബോർഡ് എക്സാം സ്റ്റാർട്ട് ചെയ്യും. ഫെബ്രുവരി 15നാണ് നിലവിൽ സി.ബി.എസ്.ഇ എക്സാമുകൾ തുടങ്ങുന്നത്.
ഈ പ്രശ്നം പരിഹരിക്കാനെന്ന നിലയിൽ ഖത്തറിലും കുവൈത്തിലും ഫെബ്രുവരി 20ന് മുമ്പ് ഒമ്പതാം ക്ലാസ് പരീക്ഷകൾ നടത്തുകയും, ഫെബ്രുവരി അവസാനം 10 ാം ക്ലാസ് തുടങ്ങുകയും ചെയ്യും. ഇത് ബഹ്റൈനിലെ സ്കൂളുകൾക്കും ഫോളോ ചെയ്യാവുന്നതാണ്. അല്ലെങ്കിൽ ബഹ്റൈനിലെ പത്താം ക്ലാസുകാരുടെ ജീവിതം ദുരിതപൂർണമാകും. സമാന സ്ഥിതിയാണ് ബഹ്റൈനിലെ പന്ത്രണ്ടാം ക്ലാസുകാരുടെ അവസ്ഥയും. അടുത്ത പ്രാവശ്യമെങ്കിലും ഫെബ്രുവരി അവസാനം 10, 12 ക്ലാസുകൾ തുടങ്ങണമെന്ന് സ്കൂൾ അധികൃതരോട് വിനീതമായി അഭ്യർഥിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.