മനാമ: ഇതര അന്താരാഷ്ട്ര കറൻസികൾക്കെതിരെ ഡോളറിന്റെ വിനിമയ നിരക്ക് ഉയർന്നത് ബഹ്റൈന്‍ ഗുണമായി. മുഖ്യമായും ഇറക്കുമതിയെ ആശ്രയിച്ച് കഴിയുന്ന രാജ്യത്തിന് മറ്റു രാജ്യങ്ങളിൽനിന്നുള്ള ഉൽപന്നങ്ങൾക്ക് കുറഞ്ഞ വില നൽകിയാൽ മതി.
ഇന്ത്യൻ രൂപയും ബ്രിട്ടീഷ് പൗണ്ടും ഉൾപ്പെടെ ഏഷ്യയിലെയും യൂറോപ്പിലെയും പ്രമുഖ കറൻസികൾക്കെല്ലാം ഡോളറുമായുള്ള വിനിമയ നിരക്കിൽ വൻ ഇടിവാണ് സംഭവിച്ചത്. ഇതോടെ, ഈ രാജ്യങ്ങളിൽനിന്ന് വാങ്ങുന്ന ഉൽപന്നങ്ങൾക്കു മുമ്പ് നൽകിയിരുന്നതിനെക്കാൾ കുറഞ്ഞ വിൽ നൽകിയാൽ മതിയെന്നത് ബഹ്റൈന്‍ നേട്ടമായി.
ഇന്ത്യയിൽനിന്നുള്ള ഉൽപന്നങ്ങൾക്ക് 9.4 ശതമാനവും ചൈനയിൽനിന്ന് 10.3 ശതമാനവും ഫിലിപ്പീൻസിൽനിന്ന് 13.1 ശതമാനവും വിലയിൽ കുറവുണ്ടായി. ദക്ഷിണ കൊറിയയിൽനിന്നുള്ള ഉൽപന്നങ്ങൾക്ക് 18.3 ശതമാനവും യൂറോപ്പിൽനിന്നുള്ള ഉൽപന്നങ്ങൾക്ക് 16.3 ശതമാനവും ബ്രിട്ടനിൽനിന്നുള്ള ഉൽപന്നങ്ങൾക്ക് 20.9 ശതമാനവും തുർക്കിയിൽനിന്നുള്ളവക്ക് 52.5 ശതമാനവുമാണ് വില കുറഞ്ഞത്. ബഹ്റൈൻ ദീനാറിന്റെ വാങ്ങൽശേഷി ഉയർന്നുനിൽക്കുന്നത് തുടർന്നാൽ രാജ്യത്തിന് കൂടുതൽ മെച്ചമാകുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.