ബഹ്‌റൈൻ സ്റ്റുഡൻസ് ഗൈഡൻസ് ഫോറം (എസ്.ജി.എഫ്) സംഘടിപ്പിച്ച പരിപാടിയിൽ നിന്ന്
Posted On
date_range Updated On
date_range തരംഗ് ബഹറൈൻ ‘സുറ് ബനെ ഹമാരാ’ കവർ സോങ്ങിന് ആദരം
മനാമ: ബഹ്‌റൈൻ സ്റ്റുഡൻസ് ഗൈഡൻസ് ഫോറം(എസ്.ജി.എഫ്) സംഘടിപ്പിച്ച സ്വാത്രന്ത്ര്യദിനാചരണത്തിൽ, തരംഗ് പുറത്തിറക്കിയ സ്വാതന്ത്ര്യദിനാഘോഷ ഗാനാവിഷ്കാരം പ്രദർശിപ്പിച്ചു. എബ്രഹാം ജോണിന്റെ അധ്യക്ഷതയിൽ എസ്.ജി.എഫ് സംഘടിപ്പിച്ച ആഘോഷപരിപാടികളിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഐ.സി.ആർ.എഫ് പ്രതിനിധിയും ബഹ്റൈൻ ഗുരുദ്വാര സമിതി അംഗവും പ്രമുഖ വ്യവസായിയുമായ രാകേഷ് ശർമ കലാകാരന്മാർക്ക് മെമന്റോ നൽകി ആദരിച്ചു.
വിശിഷ്ടാതിഥികളായി കെ.സി.ഈസിയുടെ പ്രസിഡന്‍റ് വെരി റവറന്റ് സ്ലീബാ പോൾ കോർപ്പിസ്കോപ്പ്, ജെയിംസ് ജോൺ, ഡോക്ടർ ഇക്ബാല്‍ ഹുസൈൻ, സുനിൽ രാജ്, റോജി ജോൺ, സൈഫുല്ല കാസിം, തോമസ് ഫിലിപ്പ്, റിജോയ് മാത്യു, അശ്വിൻ രവീന്ദ്രൻ, ഗോപിക മോഹൻ, സുമി സിയാദ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.