ഐ.സി.എഫ് നടത്തുന്ന കാമ്പയിന്റെ ഭാഗമായി മനാമ സെന്‍ട്രല്‍ കമ്മിറ്റി പാകിസ്താന് ക്ലബില്‍ നടത്തിയ മീലാദ് സമ്മേളനത്തില്‍ പേരോട് മുഹമ്മദ് അസ്ഹരി സംസാരിക്കുന്നു
മനാമ: എല്ലാ തലങ്ങളിലും മനുഷ്യര്‍ക്കാവശ്യമായ മൂല്യബോധം നല്കിയിട്ടാണ് അന്തിമ നബിയുടെ വിയോഗമുണ്ടായതെന്നും പ്രവാചകരെ പിന്തുടരുകയെന്നാല് അവരുടെ ജീവിതചര്യയെ പിന്തുടരുക എന്നതുകൂടിയാണെന്നും പേരോട് മുഹമ്മദ് അസ്ഹരി പറഞ്ഞു.
'തിരുനബി പ്രപഞ്ചത്തിന്റെ വെളിച്ചം' പ്രമേയത്തില്‍ ഐ.സി.എഫ് നടത്തുന്ന കാമ്പയിന്റെ ഭാഗമായി മനാമ സെന്‍ട്രല്‍ കമ്മിറ്റി പാകിസ്താന് ക്ലബില്‍ നടത്തിയ മീലാദ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റഹീം സഖാഫി അത്തിപ്പറ്റയുടെ നേതൃത്വത്തില്‍ നടന്ന മൗലിദ് ആലാപനത്തോടെ തുടക്കംകുറിച്ച പരിപാടിയില്‍ ബാഫഖി തങ്ങള്‍ പ്രാർഥനക്ക് നേതൃത്വം നല്കി. ഷാനവാസ് മദനി അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് നാഷനല്‍ പ്രസിഡന്റ് കെ.സി. സൈനുദ്ദീന്‍ സഖാഫി സമ്മേളനം ഉദ്ഘാടനം ചെയ്തു.
അഡ്വ. എം.സി. അബ്ദുല്‍ കരീം, അബൂബക്കര്‍ ലത്വീഫി, കെ.സി.എഫ് പ്രസിഡന്റ് ജമാൽ വിട്ടൽ എന്നിവര്‍ സംസാരിച്ചു. ഭക്ഷണവിതരണത്തിന് കാസിം വയനാടിന്റെ നേതൃത്വത്തിലുള്ള സാന്ത്വനം വളന്റിയർമാർ നേതൃത്വം നൽകി. ഷമീര്‍ പന്നൂര് സ്വാഗതവും അബ്ദുല്‍ അസീസ് ചെരൂമ്പ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.