സിറോ മലബാർ സൊസൈറ്റി ഭാരവാഹികൾ വാർത്തസമ്മേളനം നടത്തുന്നു
മനാമ: സിറോ മലബാർ സൊസൈറ്റി (സിംസ്) ബഹ്റൈനിൽ ആരംഭിച്ചതിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനച്ചടങ്ങ് ഈ മാസം 16ന് സൽമാനിയയിലെ മർമരീസ് ഹാളിൽ നടക്കും. ഉദ്ഘാടനച്ചടങ്ങിൽ, സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യാതിഥിയായും, നോർത്തേൺ അറേബ്യ അപ്പസ്തോലിക് വികാരി ബിഷപ് ആൽഡോ ബെറാർഡി വിശിഷ്ടാതിഥിയായി പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
1999ൽ സ്ഥാപിതമായ സീറോ മലബാർ സൊസൈറ്റി, ബഹ്റൈൻ സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും 500ലധികം അംഗബലമുള്ള സംഘടനയാണ്.
വാർത്തസമ്മേളനത്തിൽ സിംസ് പ്രസിഡന്റ് ഷാജൻ സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി സബിൻ കുര്യാക്കോസ്, വൈസ് പ്രസിഡന്റ് ജീവൻ ചാക്കോ, ട്രഷറർ ജസ്റ്റിൻ ഡേവിസ്, മെംബർഷിപ് സെക്രട്ടറി സിജോ ആന്റണി, കോർ ഗ്രൂപ് ചെയർമാൻ പോളി വിതയത്തിൽ, രജതജൂബിലി ആഘോഷങ്ങളുടെ കൺവീനർ പോൾ ഉരുവത്ത് എന്നിവർ പങ്കെടുത്തു.
സിംസ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ജെയ്മി തെറ്റയിൽ, പ്രേംജി ജോൺ, മുൻ പ്രസിഡന്റ് ജോക്കബ് വാഴപ്പിള്ളി, ജോയ് തരിയത്ത്, മുൻ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ എന്നിവരും വാർത്തസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.