മനാമ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ആദരവുമായി ബി ടു ഫിറ്റ്‌നസ്. ബി ടു ഫിറ്റ്നെസിൽ വെച്ച് നടന്ന ചടങ്ങിൽ, വിദ്യാർത്ഥികളെ അവാർഡ് നൽകി ആദരിച്ചു. പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിദ്യാർത്ഥികൾക്കിടയിൽ ആരോഗ്യപരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇത്തരമൊരു പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ബി ടു ഫിറ്റ്‌നസ് സെന്റർ ഉടമ ഷഫീറും ബാവയും പറഞ്ഞു.
ബി ടു ഫിറ്റ്നസിലെ സ്റ്റാഫുകളായ മൻസൂർ, ചിക്കു, സന്ദേശ് , നിഖിൽ, അഫ്രോജ് എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസത്തിലെ നേട്ടങ്ങൾക്കൊപ്പം തന്നെ, കരുത്തുറ്റ ശരീരവും ആരോഗ്യകരമായ മനസ്സും ഉണ്ടെങ്കിൽ മാത്രമേ ഭാവിയിൽ വലിയ ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിക്കൂ എന്ന് ചടങ്ങിൽ അഭിപ്രായപ്പെട്ടു.
തങ്ങൾക്ക് ലഭിച്ച ഈ അംഗീകാരം വലിയൊരു പ്രോത്സാഹനമാണെന്നും, പഠനത്തോടൊപ്പം തന്നെ ആരോഗ്യ സംരക്ഷണത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ആദരം ഏറ്റുവാങ്ങിയ വിദ്യാർത്ഥികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.