സ്മാര്‍ട് ഫോണ്‍ വഴി ആരോഗ്യസേവനങ്ങള്‍  ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി 

മനാമ:  സ്മാര്‍ട് ഫോണ്‍ വഴി ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് ബഹ്റൈനില്‍ തുടക്കമായി. ബഹ്റൈന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘എക്സലോണ്‍ സൊല്യൂഷന്‍സ്’ ഇതുസംബന്ധിച്ച ‘കെയര്‍വര്‍ക്സ്’ എന്ന സോഫ്റ്റ്വെയര്‍ അവതരിപ്പിക്കാന്‍ ഇന്ത്യയിലെ സ്ഥാപനവുമായി കരാര്‍ ഒപ്പിട്ടു. ‘സോഫ്സ്ക്രിപ്റ്റ് സിസ്റ്റംസ് ആന്‍റ് സര്‍വീസസു’മായാണ് ‘എക്സലോണ്‍ സൊല്യൂഷന്‍സ്’ കൈകോര്‍ക്കുന്നത്. ഇതുസംബന്ധിച്ച ധാരാണപത്രം കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ‘എക്സലോണ്‍ സൊല്യൂഷന്‍സ്’ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് മന്‍സൂറും ‘സോഫ്സ്ക്രിപ്റ്റ്’ ചീഫ് എക്സിക്യൂട്ടിവും ഡയറക്ടറുമായ അജയ്സേതും തമ്മില്‍  ഒപ്പുവെച്ചു.  ക്ളിനിക്കല്‍ ഡോക്യുമെന്‍േറഷന്‍, മെഡിക്കല്‍ വിവരങ്ങളുടെ ഓണ്‍ലൈന്‍ ലഭ്യത, ഇന്‍ഷൂറന്‍സ്, ബില്ലിങ് തുടങ്ങിയ വിവിധ ഫീച്ചറുകളുമായാണ് ഈ സോഫ്റ്റ്വെയര്‍ വികസിപ്പിക്കുന്നത്. ‘കെയര്‍വര്‍ക്സ്’ ഇന്ത്യയിലെ 70ഓളം പ്രമുഖ ആശുപത്രികളില്‍ നടപ്പാക്കിയിട്ടുണ്ടെന്ന് കമ്പനി മേധാവികള്‍ പറഞ്ഞു. 
 

Tags:    
News Summary - smartphone bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.