കെ.എം.സി.സി ബഹ്റൈൻ ഒലിവ് സാംസ്കാരിക വേദി നടത്തിയ സീതി സാഹിബ് അനുസ്മരണം കെ.എം.സി.സി ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര ഉദ്ഘാടനം
ചെയ്യുന്നു
മനാമ: കെ.എം.സി.സി ബഹ്റൈൻ ഒലീവ് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ‘വിജയപാതയിലെ വഴികാട്ടി’ എന്ന ശീർഷകത്തിൽ കെ.എം. സീതി സാഹിബിന്റെ 64ാം ചരമവാർഷിക ദിനത്തിൽ മനാമ കെ.എം.സി.സി ആസ്ഥാനത്ത് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ അനുസ്മരണം സംഘടിപ്പിച്ചു.
കെ.എം സീതി സാഹിബിന്റെ ജീവിതത്തെയും ദർശനത്തെയും വിശദമായി ചർച്ച ചെയ്ത അനുസ്മരണത്തിൽ ഒലീവ് സാംസ്കാരിക വേദി ചെയർമാൻ റഫീഖ് തോട്ടക്കര അധ്യക്ഷതവഹിച്ചു. കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അസ്ലം വടകര, എ.പി ഫൈസൽ, എൻ.എ അബ്ദുൽ അസീസ്, സംസ്ഥാന സെക്രട്ടറി ഫൈസൽ കണ്ടിത്താഴ, മുൻ സംസ്ഥാന പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, കെ.എം.സി.സി ഖത്തർ കോഴിക്കോട് ജില്ല സെക്രട്ടറി നവാസ് കോട്ടക്കൽ, മീഡിയവൺ പ്രതിനിധി സിറാജ് പള്ളിക്കര തുടങ്ങിയവർ പ്രഭാഷണം നിർവഹിച്ചു.
‘വിജയ പാതയിലെ വഴികാട്ടി’ എന്ന വിഷയത്തിൽ വിവിധ ജില്ല, ഏരിയ കമ്മിറ്റികളെ പ്രതിനിധാനം ചെയ്ത് മുനീർ ഒഞ്ചിയം (കോഴിക്കോട്), റിയാസ് പട്ല (കാസർകോട്), ഇർഷാദ് തെന്നട (കണ്ണൂർ), ഉമ്മർ കൂട്ടിലങ്ങാടി (മലപ്പുറം), ഷഫീഖ് അവിയൂർ (സൗത്ത് സോൺ), ഷാഹിദ് ചൂരിയാട് (പാലക്കാട്), മുഹ്സിൻ മന്നത്ത് (വയനാട്), ടി.ടി അഷറഫ് (ഈസ്റ്റ് റിഫ), ജംഷീദ് അലി എടകര (മുഹറഖ്), ഇല്യാസ് മുറിച്ചാണ്ടി (ഹമദ് ടൗൺ), റഷീദ് പുത്തൻചിറ (ഇസാടൗൺ), മുത്തലിബ് പൂമംഗലം (ഹൂറ-ഗുദൈബിയ), അബ്ദുൽ മജീദ് കാപ്പാട് (ജിദ് ഹഫ്സ്), അബ്ദുൽ സലാം എ.പി (മനാമ സെൻട്രൽ മാർക്കറ്റ്) തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു.പി.വി സിദ്ദീഖ് സ്വാഗതവും സഹൽ തൊടുപുഴ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.