Posted On
date_range Updated On
date_range സിദ്ദീഖിന്റെ വിയോഗം മലയാള സിനിമക്ക് തീരാനഷ്ടം -ഫ്രന്റ്സ് സർഗവേദി
മനാമ: പ്രമുഖ സിനിമ സംവിധായകൻ സിദ്ദീഖിന്റെ വിയോഗം മലയാള ചലച്ചിത്ര ലോകത്തിന് തീരാ നഷ്ടമാണെന്ന് ഫ്രന്റ്സ് സർഗവേദി അഭിപ്രായപ്പെട്ടു.മലയാളത്തിന് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനായിരുന്നു അദ്ദേഹം.വിവിധ ടിവി പരിപാടികളുടെ അവതാരകനുമായിരുന്നു. 1991ല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ഫ്രൻ്റ്സ് സർഗവേദി അതിയായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രയാസം അനുഭവിക്കുന്ന കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും ഫ്രന്റ്സ് സർഗവേദി അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.