Posted On
date_range Updated On
date_range ഷിഫയില്‍ സ്തനാർബുദ ബോധവല്‍ക്കരണം സംഘടിപ്പിച്ചു
മനാമ: ലോക സ്തനാര്‍ബുദ ബോധവത്കരണ മാസാചരണത്തോടനുബന്ധിച്ച് മലയാളി ബിസിനസ് ഫോറം വനിതാ വിഭാഗവുമായി ചേര്‍ന്ന് ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെൻറര്‍ ക്ലാസ് സംഘടിപ്പിച്ചു. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ് സീനിയര്‍ റസിഡൻറ് സര്‍ജന്‍ ഡോ. നജീബ് അല്‍മൂസവി ക്ലാസ് നയിച്ചു. ഷിഫ നഴ്‌സിംഗ് അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ റേയ്ച്ചല്‍ ബാബു പരിശീലനം നല്‍കി.
ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഡയറക്ടർ ഡോ. സല്‍മാന്‍ ഗരീബ് സ്വാഗതം പറഞ്ഞു. ഷിഫ പേഴ്സണല്‍ മാനേജര്‍ ഷീല അനില്‍ ഡോ. നജീബ അല്‍മൂസവിക്ക് ഉപഹാരം സമ്മാനിച്ചു. അന്നമ്മ ജോര്‍ജ്, ഷിഫ ജനറല്‍ ഫിസിഷ്യന്‍ ജോ. ജയ മിശ്ര, ബി.എം.ബി.എഫ് ചെയര്‍മാന്‍ ഡോ. ജോര്‍ജ് മാത്യൂ തുടങ്ങിയവര്‍ പങ്കെടുത്തു. ഷിഫ കസ്റ്റമര്‍ കെയര്‍ ഓഫീസര്‍ റഹ്മത്ത് അബ്ദുല്‍ റഹ്മാന്‍ അവതാരികയായി. ഡിസ്‌കൗണ്ട് കൂപ്പണ്‍ ഡോ. നജീബ പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.