Posted On
date_range Updated On
date_range സാംസ ഓണാഘോഷം നാളെ
മനാമ: സാംസ ഓണാഘോഷം ശ്രാവണപ്പുലരി 2024, വെള്ളിയാഴ്ച ബാങ്ക്സ് ആൻ തായ് റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
കാപിറ്റൽ ഗവർണറേറ്റ് ഡയറക്ടർ ഓഫ് ഇൻഫർമേഷൻ ആൻഡ് ഫോളോ അപ് യൂസഫ് ലാറി, ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ ഡോ. ബാബു രാമചന്ദ്രൻ, ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ, എന്നിവർ പങ്കെടുക്കും. സാംസയിലെ അംഗങ്ങൾ പങ്കെടുക്കുന്ന വിവിധയിനം കലാപരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടും.
ഓണ സദ്യയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ഏകദേശം 1000 ത്തോളം പേരെയാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രസിഡന്റ് ബാബു മാഹി, ജനറൽ സെക്രട്ടറി അനിൽ എ.വി എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.