സാംസ ബഹ്റൈൻ സംഘടിപ്പിച്ച ഇഫ്താർ സംഗമം
മനാമ: സൽമാനിയ കലവറ റസ്റ്റാറന്റ് ഹാളിൽ സാംസ ബഹ്റൈൻ ഇഫ്താർ സംഗമം നടത്തി. സെക്രട്ടറി അനിൽ കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ബാബു മാഹി അധ്യക്ഷത വഹിച്ചു. ഫ്രണ്ട്സ് സ്റ്റഡി സർക്ൾ ഫാക്കൽറ്റിയും പ്രമുഖ പ്രഭാഷകനുമായ യൂനുസ് സലീം റമദാൻ സന്ദേശം നൽകി. റമദാൻ അനുഷ്ഠാനത്തിന് രണ്ടു തലങ്ങൾ ഉണ്ടെന്നും ഒരു സത്യവിശ്വാസി സാങ്കേതിക തലത്തേക്കാൾ ആത്മീയതലം സ്വാംശീകരിച്ച് ജീവിതം അർഥപൂർണമാക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
ഐ.സി.ആർ.എഫ് ഉപദേശക സമിതി അംഗം ഡോ. ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി അനീഷ്, സാമൂഹിക പ്രവർത്തകരായ കെ.ടി സലീം, സയ്യിദ് ഹനീഫ്, വോയിസ് ഓഫ് ട്രിവാൻഡ്രം ഭാരവാഹികളായ സിബി കെ. തോമസ്, അരവിന്ദ്, ബഹ്റൈൻ പ്രതിഭ മോഹറക്ക് വിങ് സെക്രട്ടറി ബിനു കരുണാകരൻ, അജീഷ്, ഉപദേശക സമിതി അംഗങ്ങളായ മുരളീകൃഷ്ണൻ, വത്സരാജ് കുയിമ്പിൽ, ജേക്കബ് കൊച്ചുമ്മൻ, വനിത വിങ് പ്രസിഡന്റ് അമ്പിളി സതീഷ്, സെക്രട്ടറി അപർണരാജ്, കിഡ്സ് കൺവീനർ മനേഷ് പൊന്നോത്ത്, പ്രസിഡന്റ് നാദരൂപ്, ചാരിറ്റി കൺവീനർ സോവിൻ തോമസ് എന്നിവർ ആശംസകൾ അറിയിച്ചു.
കൂടാതെ കിങ് കറക്ക് ഷോപ്പ് ഓണർ മജീദ്, സാമൂഹിക പ്രവർത്തകൻ മണിക്കുട്ടൻ, മെട്രോ ഗ്ലാസ് എം.ഡി ഗണേഷ് കുമാർ, കിംസ് ഹോസ്പിറ്റൽ മാർക്കറ്റിങ് മാനേജർ പ്യാരിലാൽ, പ്രായോജകരായ ടു സീസിന്റെ പ്രതിനിധികൾ അബു, നൗഷാദ്, മുഹറത്ത് മലയാളി അസോസിയേഷൻ പ്രസിഡന്റ് അനസ് റഹീം എന്നിവരുടെ സാന്നിധ്യവും ചടങ്ങിന് മാറ്റുകൂട്ടി. കൺവീനർ വിനീത് മാഹി നന്ദി പറഞ്ഞു. സ്റ്റേജ് നിയന്ത്രിക്കാൻ എം.സി ആയി സതീഷ് പൂമനക്കലും ശബ്ദ നിയന്ത്രണം സൗണ്ട് എൻജിനീയർ ദിലീപ് കുമാറും നിർവഹിച്ചു. ഇൻഷാ, നിർമല, ജോമലൈറ്റ്, സിതാര, അജിമോൾ, ഷീജ, സുനിൽ, സുധി, മനോജ്, സന്തോഷ് ഡാനിയൽ, സൈബു, ധന്യ, സാബു, ആദർശ്, തൻസീർ എന്നിവർ പരിപാടികൾക്ക്
നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.