Posted On
date_range Updated On
date_range റോഡ് സുരക്ഷാ ബോധവത്കരണത്തിന് ഡ്രോണുമായി ട്രാഫിക് ഡയറക്ടറേറ്റ്
മനാമ: റോഡ് ഗതാഗത സുരക്ഷാ ബോധവത്കരണത്തിന് ഡ്രോണിെൻറ സേവനം ഉപയോഗപ്പെടുത്തി ട്രാഫിക് ഡയറക്ടറേറ്റ്. വിവിധ ഭാഷകളിൽ ബോധവത്കരണം നടത്തി റോഡ് സുരക്ഷ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. സൈക്കിൾ യാത്രക്കാരുടെയും നടക്കാനിറങ്ങുന്നവരുടെയും എണ്ണം കൂടിയ സാഹചര്യത്തിലാണ് ബോധവത്കരണം. സുരക്ഷിതമായി റോഡ് മുറിച്ചുകടക്കുന്നതിനുള്ള നിർദേശങ്ങളും മറ്റ് സുരക്ഷാ നിർദേശങ്ങളുമാണ് നൽകുന്നത്. കൂട്ടമായി സഞ്ചരിക്കുന്നവർക്കിടയിലാണ് പ്രധാനമായും ബോധവത്കരണം നടത്തുന്നത്. കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കാനും ആഹ്വാനം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.