Posted On
date_range Updated On
date_range കേരളീയ സമാജം വായനശാലയുടെ നേതൃത്വത്തിൽ വായനാദിനം ആചരിച്ചു
മനാമ: ബഹ്‌റൈൻ കേരളീയ സമാജം വായനശാലയുടെ നേതൃത്വത്തിൽ ഈ വർഷത്തെ പി.എൻ പണിക്കർ അനുസ്മരണവും വായനാദിനാചരണവും വിവിധ മത്സരങ്ങളോടു കൂടി നടത്തി. സമാജം പ്രസിഡന്‍റ് പി.വി രാധാകൃഷ്ണപിള്ള അധ്യക്ഷനായ ചടങ്ങിൽ ലൈബ്രേറിയൻ ബിനു കരുണാകരൻ സ്വാഗതം പറഞ്ഞു.
പി എൻ പണിക്കർ അനുസ്മരണം മുഖ്യാതിഥിയായ സാഹിത്യ നിരൂപകനും എഴുത്തുകാരനുമായ ഇ.എ സലിം നടത്തി. സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും സമ്മാനദാനവും ഉണ്ടായിരുന്നു. വായനാദിന പരിപാടികളുടെ കൺവീനർ ശ്രീലാൽ ഓച്ചിറ, വായനശാല ജോ. കൺവീനർ മായാ ഉദയൻ എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. വായനശാല കൺവീനർ ആകാശ് ഹരിദാസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.