ഗ്രാൻഡ് മോസ്ക് സന്ദർശിക്കാനെത്തിയ രമേശ് ചെന്നിത്തല
മനാമ: ബഹ്റൈന്റെ അഭിമാന സ്തംഭമായി നിലനിൽക്കുന്ന ബഹ്റൈൻ ഗ്രാൻഡ് മോസ്ക് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗവും, മുൻ ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല സന്ദർശിച്ചു.
ഗ്രാൻഡ് മോസ്കിന്റെ പ്രത്യേകതകളും, പണികളിൽ ഉൾപ്പെടുത്തിയിട്ടുള്ള വസ്തുക്കളും, പള്ളിക്കുള്ളിലെ ശബ്ദക്രമീകരണം, വിശുദ്ധ ഖുർആനുമായി ബന്ധപ്പെട്ട കാര്യങ്ങൾ അടക്കം ഉദ്യോഗസ്ഥർ രമേശ് ചെന്നിത്തലക്ക് വിശദീകരിച്ചു കൊടുത്തു.
ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ഒ.ഐ.സി.സി മിഡിലീസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം, ഗ്ലോബൽ കമ്മിറ്റിയംഗം ബിനു കുന്നന്താനം, ആക്ടിങ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ഇബ്രാഹിം അദ്ഹം, ഒ.ഐ.സി.സി നേതാക്കളായ മോഹൻ കുമാർ നൂറനാട്, റംഷാദ് അയിലക്കാട്, സൽമാനുൽ ഫാരിസ്, ബൈജു ചെന്നിത്തല, പ്രദീപ് മൂടാടി, ബിപിൻ മാടത്തേത്ത് എന്നിവർ രമേശ് ചെന്നിത്തലയോടൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.