മനാമ: കടലിൽ പോയി വലയെറിഞ്ഞപ്പോൾ നിധി കിട്ടിയ കഥകളുണ്ടെങ്കിലും തെൻറ ജീവിതത്തിൽ അത്തരമൊന്ന് സംഭവിക്കുമെന്ന് സ്വപ്നത്തിൽപോലും കരുതിയില്ല ബഹ്റൈനിലെ മുഹമ്മദ് അലി ഫലമർസി എന്ന മത്സ്യതൊഴിലാളി. അന്നന്നത്തെ അന്നമുണ്ടാക്കാൻ മത്സ്യം വഴിയോരങ്ങളിൽ കൊണ്ടുനടന്ന് വിൽക്കുന്ന ഇദ്ദേഹത്തിന് ഒരു ആകസ്മികമായ കണ്ടുമുട്ടലാണ് ഭാഗ്യം നേടാൻ കാരണമായത്.
കഴിഞ്ഞ ബുധനാഴ്ച രാവിലെ ഹമദ് ടൗണിനടുത്ത് ഒരാൾ മീനുമായി നടന്ന് വിൽപ്പന നടത്തവെ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. മുഹമ്മദ് അലി ഫലമർസിയെന്ന ആ തൊഴിലാളിയുടെ ആ അവസ്ഥ കണ്ട് മനസലിഞ്ഞ ശൈഖ് നാസർ അടുത്തേക്ക് ചെന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് റമദാൻ സമ്മാനമായി സ്വന്തമായി വ്യാപാരം നടത്താനാവശ്യമായ സഹായവും അദ്ദേഹം വാഗ്ധാനം ചെയ്യുകയായിരുന്നു. സ്വന്തമായി ഒരു ഷോപ്പ് നിർമ്മിക്കാനും അതിനുള്ള ലൈസൻസുമാണ് രാജകുമാരൻ നൽകാമെന്ന് അറിയിച്ചത്. ദൈവത്തിന് സ്തുതി പറഞ്ഞും സേന്താഷം പ്രകടിപ്പിച്ചുമായിരുന്നു തൊഴിലാളി അതിനെ എതിരേറ്റത്.
സ്വന്തമായി ഷോപ്പ് തുടങ്ങിയാൽ ലുലു ഹൈപ്പർമാർക്കറ്റ് പോലുള്ള സ്ഥാപനങ്ങൾ മത്സ്യം വാങ്ങുമെന്നും ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ മുഹമ്മദ് അലിയോട് പറഞ്ഞു. ശൈഖ് നാസറിെൻറ കാരുണ്യത്തോടെയുള്ള പെരുമാറ്റം ചിലർ വീഡിയോയിലെടുത്ത് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് വൈറൽ ആകുകയും ചെയ്തു. ഇതിനിടെ മുഹമ്മദ് അലിയിൽ നിന്ന് മത്സ്യം വാങ്ങിയ ലുലു അധികൃതർ പ്രത്യേക പ്രാധാന്യത്തോടെ ലുലു ൈഹപ്പർമാർക്കറ്റിൽ വിൽപ്പനക്ക് വക്കുകയും ചെയ്തു. അങ്ങനെ ഒറ്റദിവസം കൊണ്ട് താരമായിരിക്കുകയാണ് മുഹമ്മദ് അലി. ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫക്ക് വീണ്ടും നന്ദി അർപ്പിക്കുകയാണ് അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.