മനാമ: രാജ്യത്ത് ശൈത്യകാലത്തിന്‍െറ വരവ് അറിയിച്ച് വെള്ളിയാഴ്ച മഴയത്തെി. രണ്ട് ദിവസമായി മൂടിക്കെട്ടി നിന്ന അന്തരീക്ഷത്തിനിടയിലാണ് ഉച്ച കഴിഞ്ഞതോടെ മഴ പെയ്തത്. വ്യാപകമായി പെയ്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും വെള്ളം കയറി. കഴിഞ്ഞ ദിവസങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് പ്രവചനമുണ്ടായിരുന്നു. കനത്ത ഇടിയുടെ അകമ്പടിയോടെയാണ് വെള്ളിയാഴ്ച വൈകുന്നേരം പല ഭാഗങ്ങളിലും മഴ പെയ്തത്. മിനിട്ടുകള്‍ മാത്രമേ ശക്തമായ മഴ പെയ്തുള്ളുവെങ്കിലും പല ഭാഗങ്ങളിലും വെള്ളം പൊങ്ങി. രാത്രിയും ചാറ്റല്‍ മഴയുണ്ടായിരുന്നു. റോഡിലും മറ്റും വെള്ളം പൊങ്ങിയത് മൂലം മഴ പ്രയാസം സൃഷ്ടിച്ചെങ്കിലും കുട്ടികളും മറ്റും ആഘോഷമാക്കി മാറ്റി. മഴയത്ത് കളിച്ചും മറ്റുമാണ് കുട്ടികള്‍ ആഘോഷിച്ചത്. ശനിയാഴ്ച അടക്കം ഇടിയോടു കൂടിയ മഴയുണ്ടാകുമെന്നു കാലാവസ്ഥ വിഭാഗം അറിയിച്ചു. അഞ്ചു മുതല്‍ 10 വരെ നോട്ടിക്കല്‍ മൈല്‍ വേഗത്തിലുള്ള തെക്കു കിഴക്കന്‍ കാറ്റും 40 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ കൊടുങ്കാറ്റും ഉണ്ടായേക്കാമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു നല്‍കി. തിരമാല ഒന്ന് മുതല്‍ മൂന്ന് വരെ അടി ഉയര്‍ന്നേക്കാം. കൊടുങ്കാറ്റില്‍ തീരത്തു നിന്ന് അകലെ എട്ട് അടി വരെയും ഉയര്‍ന്നേക്കാം. കൂടിയ താപനില 25 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 19 ഉം ആയിരിക്കും.
മഴയത്ത് വാഹനം ഓടിക്കുമ്പോള്‍ പ്രത്യകേം ശ്രദ്ധിക്കണമെന്നു ട്രാഫിക് പൊലിസ് അറിയിച്ചു. അപകട സാധ്യത കൂടുതലയാതിനാല്‍ വേഗം കുറച്ച വാഹനങ്ങള്‍ കൃത്യമായ അകലം പാലിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.