സമസ്ത ബഹ്റൈൻ കലണ്ടർ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത ബഹ്റൈൻ പ്രസിഡൻറ് ഫഖ്റുദ്ദീൻ തങ്ങൾ എന്നിവർ പ്രകാശനം ചെയ്യുന്നു
മനാമ: അടുത്ത വർഷത്തെ സമസ്ത ബഹ്റൈൻ കലണ്ടർ പ്രകാശനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത ബഹ്റൈൻ പ്രസിഡൻറ് ഫഖ്റുദ്ദീൻ തങ്ങൾ എന്നിവർ ചേർന്ന് നിർവഹിച്ചു. Publication of the entire Bahrain Calendarമൾട്ടി കളറിൽ ഡിസൈൻ ചെയ്ത കലണ്ടറിൽ സമ്പൂർണ നമസ്കാര സമയവും സമസ്ത ബഹ്റൈെൻറ വിവിധ ഏരിയ മദ്റസകളുമായി ബന്ധപ്പെടാനുള്ള നമ്പറും പൊതുവിവരങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.
സമസ്ത മനാമ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി വി.കെ. കുഞ്ഞഹമദ് ഹാജി, ട്രഷറർ എസ്.എം. അബ്ദുൽ വാഹിദ്, കോഓഡിനേറ്റർ അശ്റഫ് അൻവരി എളനാട്, എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ സെക്രട്ടറി അബ്ദുൽ മജീദ്, ബഹ്റൈൻ കെ.എം.സി.സി പ്രസിഡൻറ് ഹബീബ് റഹ്മാൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.